കണ്ണൂർ: ക്യാൻസർ ചികിത്സയ്ക്കുള്ള പുതിയ മരുന്ന്‌ കണ്ടുപിടിച്ച്‌ കണ്ണൂർ സർവകലാശാല പാലയാട്‌ ക്യാമ്പസിലെ  ബയോടെക്നോളജി ആൻഡ്  മൈക്രോബയോളജി പഠനവകുപ്പ്‌. അന്താരാഷ്‌ട്ര ശ്രദ്ധനേടിയ ഈ കണ്ടുപിടിത്തം‌ യുഎസ് പേറ്റന്റും നേടി.യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ്‌ ആൻഡ് ട്രേഡ് മാർക്ക് ഓഫീസ്‌ നൽകിയ പേറ്റന്റിന്റെ പകർപ്പ് ബയോടെക്നോളജി ആൻഡ്  മൈക്രോബയോളജി വിഭാഗം പ്രൊഫസർ ഡോ. എ സാബു കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കൈമാറി.

ഡോ. എ സാബു, ഡോ. എം ഹരിദാസ്, ഡോ. പ്രശാന്ത് ശങ്കർ എന്നിവരടങ്ങുന്ന സംഘത്തിന്റെ പത്തു വർഷത്തെ ഗവേഷണഫലമാണിത്‌. കേരളത്തിലെ ഒരു ഗവേഷണ ലബോറട്ടറി കണ്ടെത്തിയ ക്യാൻസർവിരുദ്ധ സ്വഭാവമുള്ള  ജൈവശാസ്ത്ര സംയുക്തത്തിന് ആദ്യമായാണ്‌ യുഎസ് പേറ്റന്റ് നൽകുന്നത്‌. കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ്‌ ഗവേഷണം പൂർത്തിയാക്കിയത്

കടപ്പാട് : കൈരളി ടി വി 

LEAVE A REPLY

Please enter your comment!
Please enter your name here