
ആരോഗ്യമേഖലയ്ക്ക് സംസ്ഥാന ബഡ്ജറ്റ് വിഹിതത്തില്‍ 1013.11 കോടി രൂപ. ഇത്രയും കൂടുതല്‍ തുക വകയിരുത്തുന്നത് ചരിത്രത്തിലാദ്യമാണെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 52.26 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ ഇക്കാര്യത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റ് വിഹിതം 665.37 കോടി രൂപയായിരുന്നു. പൊതുജനാരോഗ്യമേഖലയിലും മെഡിക്കല്‍ വിദ്യാഭ്യാസമേഖലയിലും ഈ സര്‍ക്കാരിന് അതുല്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതായി ബഡ്ജറ്റ് അവതരണത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബഡ്ജറ്റ് വിഹിതം ഇങ്ങനെ : വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആരോഗ്യ വകുപ്പിന് 521.74 കോടി. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് 393.88 കോടി. ഭാരതീയ ചികിത്സാ വകുപ്പിന് 34.12 കോടി. ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് 33.64 കോടി. ഹോമിയോപ്പതി വകുപ്പിന് 19.83 കോടി. ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് 9.9 കോടി.
പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ 100 കോടി രൂപയും കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായി 20 കോടി രൂപയും മലബാര്‍ കാന്‍സര്‍ സെന്ററിന് 29 കോടി രൂപയും റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ പശ്ചാത്തല വിപുലീകരണത്തിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 59.35 കോടിരൂപയും അനുവദിച്ചിട്ടുണ്ട്. പുതിയ മെഡിക്കല്‍ കോളേജുകളുടെ നടന്നുവരുന്നതും ഭാവിയില്‍ ചെയ്യേണ്ടതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 86.50 കോടി രൂപ വകയിരുത്തി.
മെറ്റേണിറ്റി യൂണിറ്റുകളില്ലാത്ത താലൂക്ക് ആശുപത്രികളില്‍ അവ ആരംഭിക്കുന്നതിനും നടന്നുവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും 16 കോടി രൂപ, കൊല്ലം ജില്ലാ ആശുപത്രിയിലും കോഴിക്കോട് ജനറല്‍ ആശുപത്രിയിലും കാത്ത് ലാബുകള്‍ തുടങ്ങുന്നതിന് 11 കോടി, തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലും വര്‍ക്കല താലൂക്ക് ആശുപത്രിയിലും ഡയാലിസിസ് യൂണിറ്റുകളാരംഭിക്കുന്നതിന് 3.6 കോടി, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്കായി 12.15 കോടി, ഐക്കോണ്‍സ് എസ്.ആര്.സി.സി.ഡി എന്നിവയ്ക്കായി 6.5 കോടി, നവജാത ശിശുക്കളുടെ ജനിതകവൈകല്യങ്ങള്‍ കണ്ടുപിടിക്കുന്നതിനായി മൂന്നുകോടി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 18.3 കോടി, എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസിനായി 12.54 കോടി, ആരോഗ്യകിരണം പദ്ധതിക്കായി 31.5 കോടി, ഡ്രഗ് സ്റ്റോറുകളുടെ ആധുനിക വല്‍ക്കരണത്തിന് 6 കോടി, കുതിരവട്ടം മാനസികരോഗാശുപത്രിയുടെ നവീകരണത്തിന് 10 കോടി, മഞ്ചേരി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള ജനറല്‍ ആശുപത്രി ചെരണിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി, പാല ജനറല്‍ ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് 9.25 കോടി, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ വൈറോളജി സ്ഥാപിക്കുന്നതിന് 1 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.
മെഡിക്കല്‍ കോളേജുകള്‍ക്ക് 121.1 കോടി, ഡന്റല്‍ കോളേജുകള്‍ക്ക് 26 കോടി, നഴ്സിംഗ് കോളേജുകള്‍ക്ക് 4.67 കോടി എന്നിങ്ങനെയാണ് വികസനത്തിനായി നീക്കിവച്ചിട്ടുള്ളത്. തിരുവനന്തപുരം പുതിയ മെഡിക്കല്‍ കോളേജിന് 25 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരത്തെ നിലവിലുള്ള മെഡിക്കല്‍ കോളേജിന് 26 കോടിരൂപ വകയിരുത്തി. ഇതിനുപുറമേ പെറ്റ് സ്കാനര്‍ സ്ഥാപിക്കുന്നതിന് 10 കോടിയും മള്‍ട്ടി ഡിസിപ്ലിനറി ലാബുകള്‍ക്കും ആനിമല്‍ ഹൗസിനുമായി 1 കോടിയും അനുവദിച്ചിട്ടുണ്ട്. അക്കാഡമി ബ്ലോക്ക്, ഫാര്‍മസി സ്റ്റോര്‍ എന്നിവയ്ക്കും തുക അനുവദിച്ചു. ഈ മെഡിക്കല്‍ കോളേജിനെ, മികവിന്റെ കേന്ദ്രമാക്കുന്നതിനാവശ്യമായ തസ്തികകളും ഫണ്ടും അനുവദിക്കുമെന്നും മുഖ്യമന്ത്രി ബജ്ഡറ്റ് പ്രസംഗത്തില്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ആയുര്‍വേദ കോളേജ് വികസനത്തിന് 14.32 കോടി, ഡെന്റല്‍ കോളേജ് വികസനത്തിന് 2.8 കോടി, മൃതസഞ്ജീവനി പദ്ധതിക്ക് രണ്ടുകോടി, കണ്ണാശുപത്രി വികസനത്തിന് 5 കോടി, ഫാര്‍മസി കോളേജിന് 1.6 കോടി, നഴ്സിംഗ് കോളേജിന് 95 ലക്ഷം, ഹോമിയോ മെഡിക്കല്‍ കോളേജിന് 8.95 കോടി, ഡിഎംഇ ഓഫീസ് ആധുനികവല്‍ക്കരണത്തിന് 5 കോടി എന്നിവയാണ് മറ്റ് പ്രധാന വകയിരുത്തലുകള്‍.
തിരുവനന്തപുരം, തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ലീനിയര്‍ ആക്സിലറേറ്ററുകള്‍ വാങ്ങുന്നതിന് 7.25 കോടി, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോവാസ്കുലാര്‍ തൊറാസിക് സര്‍ജറി യൂണിറ്റും കാത്ത് ലാബും സ്ഥാപിക്കുന്നതിന് 8.6 കോടി, കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി -കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗങ്ങളെ, റീജിയണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടായി ഉയര്‍ത്തുന്നതിന് 10 കോടി എന്നിങ്ങനെ നീക്കിവച്ചിട്ടുണ്ട്. ആയുര്‍വേദ ഡിസ്പെന്‍സറികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 2.5 കോടി, സ്ഥാപനങ്ങളുടെ നവീകരണത്തിന് 13.26 കോടി, സ്പോര്‍ട്സ് മെഡിസിന് ഗവേഷണ വിഭാഗത്തിന് 2.4 കോടി എന്നിങ്ങനെയും തുക അനുവദിച്ചിട്ടുണ്ട്. ഹോമിയോ ഡിസ്പെന്‍സറികളില്ലാത്ത 42 പഞ്ചായത്തുകളിലും അവ ആരംഭിക്കാനും ബഡ്ജറ്റില്‍ നിര്‍ദ്ദേശമുണ്ട്.
ബഡ്ജറ്റില്‍ തിരുവനന്തപുരം ജില്ലയ്ക്ക്
മുന്തിയ പരിഗണന
സംസ്ഥാന ബഡ്ജറ്റില്‍ തിരുവനന്തപുരം ജില്ലയ്ക്ക് മുന്തിയ പരിഗണന ലഭിച്ചതായി ജില്ലയുടെ പ്രത്യേക ചുമതലയുള്ള മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. നിലവില്‍ ഒരേയൊരു റവന്യൂ ഡിവിഷന് മാത്രമുള്ള ജില്ലയില്‍, നെടുമങ്ങാട് കേന്ദ്രമായി മറ്റൊരു റവന്യൂ ഡിവിഷന് കൂടി രൂപീകൃതമാവുകയാണ്.
പ്രധാന ബഡ്ജറ്റ് വകയിരുത്തലുകള്‍ : വിഴിഞ്ഞം കാര്‍ഗോ തുറമുഖത്തിന് 24.60 കോടി. ടെക്നോപാര്‍ക്കിന് 76 കോടി. തിരുവനന്തപുരത്ത് ഗ്ലോബല്‍ ആയുര്‍വേദ വില്ലേജിനായി 7.5 കോടി. പൂന്തുറ-വലിയതുറ തുറമുഖം പദ്ധതി നടപ്പിലാക്കുന്നതിന് 10 കോടി. പട്ടത്തും, പേരൂര്‍ക്കടയിലും അണ്ടര്‍ പാസ് നിര്‍മ്മിക്കുന്നതിന് 5 കോടി. കരമന നദീതട പ്രദേശം ശാസ്ത്രീയമായി പരിപാലിക്കുന്നതിന് 8 കോടി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില് വിവിധ സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് ആസ്ഥാന മന്ദിരസമുച്ചയം നിര്‍മ്മിക്കുന്നതിന് 10 കോടി. തിരുവനന്തപുരം മൃഗശാലയുടെ നവീകരണത്തിന് 18.35 കോടി എന്നിങ്ങനെ ജില്ലയ്ക്ക് നേട്ടമുണ്ടാക്കുന്ന ഒട്ടേറെ വകയിരുത്തലുകള്‍ ബഡ്ജറ്റിലുണ്ട്.
ലൈറ്റ് മെട്രോ സംവിധാനം, മള്‍ട്ടി മോഡല്‍ എയര്‍പോര്‍ട്ട് ഹബ്ബ്, പ്രാവച്ചമ്പലം-വഴിമുക്ക് (6.5 കി.മി.) റോഡ് നാലുവരിപ്പാതയാക്കല്‍, തിരുവനന്തപുരം കണ്ണൂര്‍ അതിവേഗ റെയില്‍ ഇടനാഴി, സബര്‍ബന്‍ റെയില്‍ കോറിഡോര്‍, ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിന്റെ അടിസ്ഥാന സൗകര്യവികസനം, പള്ളിപ്പുറത്തെ ടെക്നോസിറ്റിയില്‍ നോളഡ്ജ് സിറ്റി എന്നിവയ്ക്കെല്ലാം ബഡ്ജറ്റില്‍ അര്‍ഹമായ തുക വകയിരുത്തിയിട്ടുണ്ട്.
എയര്‍ ആംബുലന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് 5 കോടി രൂപ, രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാഡമിക്ക്് 1 കോടി രൂപ, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിക്ക് 3.65 കോടി, സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് 4 കോടി, വര്‍ക്കലയുടെ സമഗ്ര അടിസ്ഥാന സൗകര്യവികസനത്തിനായുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിനായി 2.75 കോടി, ശ്രീനാരായണ മ്യൂസിയം ശിവഗിരിയില്‍ സ്ഥാപിക്കുന്നതിന് 3 കോടി രൂപ, ശിവഗിരിയിലെ വനജാക്ഷി മന്ദിരം (ഗാന്ധിഭവനം) പുനരുദ്ധരിക്കുന്നതിന് 50 ലക്ഷം, ശിവഗിരി കണ്വെന്ഷന് സെന്റര്‍ നിര്‍മ്മാണത്തിന് 2 കോടി, തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിന് 5 കോടി മുതലായവയാണ് മറ്റ് പ്രധാന വകയിരുത്തലുകള്‍.
ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് ബഡ്ജറ്റില്‍ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ പശ്ചാത്തല വിപുലീകരണത്തിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 59.35 കോടിരൂപ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം പുതിയ മെഡിക്കല്‍ കോളേജിന് 25 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരത്തെ നിലവിലുള്ള മെഡിക്കല്‍ കോളേജിന് 26 കോടിരൂപ വകയിരുത്തി. ഇതിനുപുറമേ പെറ്റ് സ്കാനര്‍ സ്ഥാപിക്കുന്നതിന് 10 കോടിയും മള്‍ട്ടി ഡിസിപ്ലിനറി ലാബുകള്‍ക്കും ആനിമല്‍ ഹൗസിനുമായി 1 കോടിയും അനുവദിച്ചിട്ടുണ്ട്. ലീനിയര്‍ ആക്സിലറേറ്റര്‍, അക്കാഡമി ബ്ലോക്ക്, ഫാര്‍മസി സ്റ്റോര്‍ എന്നിവയ്ക്കും തുക അനുവദിച്ചു. ഈ മെഡിക്കല്‍ കോളേജിനെ, മികവിന്റെ കേന്ദ്രമാക്കുന്നതിനാവശ്യമായ തസ്തികകളും ഫണ്ടും അനുവദിക്കുമെന്നും മുഖ്യമന്ത്രി ബജ്ഡറ്റ് പ്രസംഗത്തില്‍ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ആയുര്‍വേദ കോളേജ് വികസനത്തിന് 14.32 കോടി, ഡെന്റല്‍ കോളേജ് വികസനത്തിന് 2.8 കോടി, മൃതസഞ്ജീവനി പദ്ധതിക്ക് രണ്ടുകോടി, കണ്ണാശുപത്രി വികസനത്തിന് 5 കോടി, ഫാര്‍മസി കോളേജിന് 1.6 കോടി, നഴ്സിംഗ് കോളേജിന് 95 ലക്ഷം, ഹോമിയോ മെഡിക്കല്‍ കോളേജിന് 8.95 കോടി, ഡിഎംഇ ഓഫീസ് ആധുനികവല്‍ക്കരണത്തിന് 5 കോടി എന്നിവയാണ് മറ്റ് പ്രധാന വകയിരുത്തലുകള്‍.
തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലും വര്‍ക്കല താലൂക്ക് ആശുപത്രിയിലും ഡയാലിസിസ് യൂണിറ്റുകളാരംഭിക്കുന്നതിനും, പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, സിമെറ്റ് എന്നിവയുടെ വികസനത്തിനും, ഗവ. നഴ്സിംഗ് സ്കൂളിന് ഹോസ്റ്റല്‍ ബ്ലോക്ക്, പൂന്തുറ പി.എച്ച്സിയില്‍ ഒപി-ഐപി ബ്ലോക്കുകള്‍, വാര്‍ഡുകള്‍, വാമനപുരം പി.എച്ച്.സിയില്‍ 50 കിടക്കകളുള്ള വാര്‍ഡ്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ നിര്‍മ്മിക്കുന്നതിനും കേശവപുരം സി.എച്ച്.സി നവീകരിക്കുന്നതിനും മതിയായ തുക വകയിരുത്തിയിട്ടുണ്ട്. മുട്ടത്തറയില്‍ ആരംഭിക്കുന്ന ഔഷധി ഫാക്ടറിക്കുള്ള സര്‍ക്കാര്‍ വിഹിതവും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.