കണ്ണൂർ; മലയാള സിനിമയിലെ കാരണവർ പുല്ലേരി വാദ്യാരില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (98) നിര്യാനായി. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. കോവിഡ് ഭേദമായെങ്കിലും ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു. കോവിഡ് ബാധിച്ച് കണ്ണൂർ ആശുപത്രിയിൽ
 
ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്.
1996 ൽ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന ചിത്രത്തിൽ മുത്തച്ഛനായി വേഷമിട്ടാണ് സിനിമാ രംഗത്തേക്കുള്ള കടന്നുവരവ്. നിരവധി ചിത്രങ്ങളിൽ വേഷമിട്ട ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.
1922 ൽ ഒക്ടോബർ 25 ന് പയ്യന്നൂർ കോറോത്ത് പുല്ലേരി വാദ്യാരില്ലത്താണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ  ജനനം.
കമ്യൂണിസ്റ്റ് സഹയാത്രികനായിട്ടായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി അറിയപ്പെട്ടിരുന്നത്. പല സമര പരിപാടികളിലും സജീവമായിരുന്നു. എ കെ ജിയും ഇ എം എസു ഒളിവിൽ കഴിഞ്ഞിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഇല്ലം. പിന്നീട് ഇ കെ നായനാർ, സി എച്ച് കണാരൻ, കെ പി ആർ, സുബ്രഹ്മണ്യഷേണായി, കെ എ കേരളീയൻ തുടങ്ങിയവരുടെ അഭിയസ്ഥലവും ഒളി സങ്കേതവുമായിരുന്നു പുല്ലേരി വാദ്യാരില്ലം.

ദേശാടനം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ 76 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.  കല്യാണ രാമൻ, കൈക്കുടന്ന നിലാവ്, ഗർഷോം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടും. സെന്റിമെന്റ്‌സും കോമഡിയും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി
മകൻ കുഞ്ഞികൃഷ്ണൻ കേരള ഹൈക്കോടതിയിൽ ജഡ്ജാണ്.

ദേവി, ഭവദാസ്, യമുന എന്നിവരാണ് മറ്റുമക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here