ജോയിച്ചന്‍ പുതുക്കുളം
 
കാല്‍ഗറി: മാര്‍തോമ സണ്‍ഡേ സ്കൂള്‍  എഡ്മണ്ടന്‍, വാന്‍കൂവര്‍, കാല്‍ഗറി എന്നിവിടങ്ങളിലെ മാര്‍ തോമ സണ്‍ഡേ സ്കൂളുകളിലെ കുട്ടികള്‍ക്കുവേണ്ടി സംയുക്തമായി ക്രിസ്മസിനോടനുബന്ധിച്ചു  നടത്തിയ ഡ്രോയിംഗ് / പെയിന്റിംഗ്, റൈറ്റിംഗ്  മത്സര വിജയികളെ പ്രഖ്യാപിച്ചു
 
നാല് പ്രായ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ 57 കുട്ടികള്‍ പങ്കെടുത്തു.  വിധികര്‍ത്താക്കളെ  അതിശയിപ്പിക്കും വിധത്തിലുള്ള  വളരെ  നല്ല  രചനകളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്.  മത്സരത്തില്‍  പങ്കെടുത്ത ഓരോ കുഞ്ഞുങ്ങളോടും, അവരെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കള്‍ക്കും, ഈ മത്സരം പ്രാവര്‍ത്തികമാക്കിയ  സാംജി ജോണ്‍ (സൂപ്രണ്ട്, വാന്‍കൂവര്‍), ബെറ്റി ഫിലിപ്പ് (സൂപ്രണ്ട്, എഡ്മോണ്ടന്‍) എന്നിവരോടും സംഘാടകര്‍  പ്രത്യേക നന്ദി അറിയിച്ചു . മത്സരത്തിലെ എന്‍ട്രികള്‍  ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും എന്ന് സന്ദീപ് സാം അലക്‌സാണ്ടര്‍ (സൂപ്രണ്ട്- കാല്‍ഗറി ) അറിയിച്ചു.  
 
റവ. സന്തോഷ് മാത്യു (വികാരി, കാല്‍ഗറി & വാന്‍കൂവര്‍) ജനുവരി 17 -ല്‍  വിജയികളെ പ്രഖ്യാപിക്കുകയും. എല്ലാ വിജയികള്‍ക്കും, മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും  അഭിനന്ദനം അര്‍പ്പിക്കുകയും ചെയ്തു.  
 
10 -12, 13- 15 എന്നീ വിഭാഗങ്ങളില്‍ ഏഴുത്തു മത്സരത്തിനു  വിധിനിര്‍ണ്ണയം നടത്തിയ  ജോണ്‍സണ്‍ സേവ്യര്‍, നവീന്‍ ജോണ്‍സണ്‍, കെവിന്‍ ജോണ്‍സണ്‍  എന്നിവര്‍ക്കും. . 3 – 6, 7 – 9 പ്രായ വിഭാഗങ്ങളിലെ  ഡ്രോയിങ് പെയിന്റിംഗ് മത്സരത്തിനു  വിധിനിര്‍ണ്ണയം നടത്തിയ  ബിനോയ്  ജോസഫിനും  സംഘാടകര്‍ നന്ദി അറിയിച്ചു. മത്സരത്തിന് സമ്മാനങ്ങള്‍ നല്‍കിയ  എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും സംഘാടകര്‍ പ്രത്യകമായി നന്ദി അറിയിച്ചു.
 
ഓണ്‍ലൈന്‍ മാഗസിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
 
വാര്‍ത്ത അയച്ചത് : ജോസഫ് ജോണ്‍ കാല്‍ഗറി

LEAVE A REPLY

Please enter your comment!
Please enter your name here