ജോയിച്ചന്‍ പുതുക്കുളം
 
കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ കനേഡിയന്‍ മലയാളി ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 30 നു നടത്തപ്പെടുന്ന റിപ്പബ്ലിക് ദിന ആഘോഷത്തില്‍ കേരളം ടുറിസം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കുമെന്നു സംഘടനയുടെ ദേശീയ പ്രസിഡന്റ് കുര്യന്‍ പ്രക്കാനം, ജനറല്‍ സെക്രട്ടറി  പ്രസാദ് നായര്‍, ട്രഷറര്‍  സോമന്‍ സക്കറിയ തുടങ്ങിയവര്‍ അറിയിച്ചു. കാനഡയിലെ ചെറുതും വലുതുമായ സംഘടനകളുടെ കൂട്ടായ്മയാണ് നാഷണല്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ കാനഡ (നഫ്മാ കാനഡ).
 
നഫ്മാ കാനഡയുടെ സൂം വഴി നടത്തപ്പെടുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ഒരു വന്‍ വിജയം ആക്കണമെന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ശ്രീമതി രാജശ്രീ നായര്‍, നാഷണല്‍ വൈസ് പ്രസിഡന്റുമാരായ   അജു ഫിലിപ്, ഡോ സിജോ ജോസഫ്, സുമന്‍ കുര്യന്‍, നാഷണല്‍ സെക്രട്ടറിമാരായ ജോണ്‍ നൈനാന്‍,   തോമസ് കുര്യന്‍, ജോജി തോമസ്, സജീബ് ബാലന്‍,ശ്രീ മനോജ് ഇടമന നാഷണല്‍ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക്, നാഷണല്‍ ജോയിന്‍ ട്രഷറര്‍ സജീബ് കോയ, ജെയ്‌സണ്‍ ജോസഫ്, ടിനോ വെട്ടം, ബിജു ജോര്‍ജ്, ഗിരി ശങ്കര്‍, അനൂപ് എബ്രഹാം  സിജു സൈമണ്‍, ജാസ്മിന്‍ മാത്യു, ജെറി ജോയ് ,ജിനീഷ് കോശി ,അഖില്‍ മോഹന്‍. ജൂലിയന്‍ ജോര്‍ജ്, മനോജ് കരാത്ത, ഇര്‍ഫാത് സയ്ദ്, ഫിലിക്‌സ് ജെയിംസ്, സന്തോഷ് മേക്കര,സഞ്ജയ് ചരുവില്‍ , മോന്‍സി തോമസ്, ജെറിന്‍ നെറ്റ്കാട്ട്, ഷെല്ലി ജോയി എന്നീ നെഫ്മ കാനഡ യുടെ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here