കാനഡയുടെ 2019, 2021 പൊതു തിരഞ്ഞെടുപ്പുകളിൽ കമ്മ്യൂണിസ്റ്റ് ചൈന ഇടപെട്ടതായി കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സി എസ് ഐ എസ്) കണ്ടെത്തി. ഇടപെടുന്നയാളെ തിരിച്ചറിയാൻ ഇട കൊടുക്കാതെ വഞ്ചനാപരമായാണ് ചൈന കാര്യങ്ങൾ നീക്കിയതെന്നു സി എസ് ഐ എസ് പറയുന്നു.

ചൈനയുടെ ഇടപെടൽ അന്വേഷിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിയമിച്ച കമ്മീഷന്റെ മുൻപാകെ തെളിവ് നൽകുകയായിരുന്നു സി എസ് ഐ എസ്.

രണ്ടു തിരഞ്ഞെടുപ്പുകളിലും ട്രൂഡോയുടെ ലിബറൽ പാർട്ടി വിജയം കണ്ടിരുന്നു. എന്നാൽ 2021ൽ ഭൂരിപക്ഷത്തിനു ആവശ്യമായ 170 സീറ്റിൽ അവർ എത്തിയില്ല. ലിബറൽസ് 160 നേടിയപ്പോൾ പ്രതിപക്ഷ കൺസർവേറ്റിവ്‌സ് 119 ആണ് നേടിയത്. ചൈന ഇടപെട്ടതു മൂലം 9 സീറ്റ് നഷ്ടമായെന്നു കൺസർവേറ്റിവ്‌ നേതാവ് എറിൻ ഓ ടൂൾ ആരോപിച്ചിരുന്നു.

ചൈനയിൽ നിന്നു 2019ലെ ഒരു സ്ഥാനാർഥിക്കു $250,000 ട്രാൻസ്‌ഫർ ചെയ്തതായി കമ്മിഷൻ തുടരുന്ന അന്വേഷണത്തിൽ കണ്ടെത്തി. ഒന്റാറിയോവിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗത്തിനും പണം കിട്ടി. ചൈനയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നവർ എന്ന് ഉറപ്പുള്ളവരെയാണ് ലക്‌ഷ്യം വച്ചത്.

2021 സെൻസസ് അനുസരിച്ചു കാനഡയിൽ 1.7 മില്യൺ ചൈനക്കാരുണ്ട്. മൊത്തം ജനസംഖ്യയുടെ 5 ശതമാനത്തിൽ അല്പം താഴെ.

LEAVE A REPLY

Please enter your comment!
Please enter your name here