കൊച്ചി: കോവിഡിനെത്തുടര്‍ന്ന് കച്ചവടം കുറഞ്ഞ ചെറുകിട വ്യാപാരികളെ സഹായിക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ആരംഭിച്ച റീസ്റ്റാര്‍ട്ട് ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഷോപ്പിംഗ് ധമാക്കയിലൂടെ കേരളത്തില്‍ മാത്രം 25000-ത്തിലേറെ ചെറുകിട വ്യാപാരികള്‍ നേട്ടമുണ്ടാക്കി. ചെറുകിട വ്യാപാര സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും സ്ഥാപനങ്ങളിലെത്തുന്നവരെ കൂടുതല്‍ പര്‍ച്ചേസിന് പ്രേരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഷോപ്പിംഗ് ധമാക്ക സംഘടിപ്പിച്ചത്.

15 ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഇതുവരെ ധമാക്കയില്‍ പങ്കെടുത്തതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹോണ്ട ഡിയോ സ്‌കൂട്ടര്‍, സ്വര്‍ണ നാണയങ്ങള്‍, എല്‍ഇഡി ടിവികള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയായി മൊത്തം 6 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ധമാക്കയിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഷോപ്പിംഗ് ധമാക്കയില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ 2020 ഓഗസ്റ്റ് 3 മുതല്‍ 2021 ഫെബ്രുവരി 6 വരെ 100 രൂപ/500 രൂപ മുതല്‍ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ സമ്മാനക്കൂപ്പണുകള്‍ നല്‍കിയാണ് ധമാക്ക നടത്തിയത്. ആഴ്ചതോറും നടന്ന നറുക്കെടുപ്പുകളിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

ലോക്ഡൗണില്‍ വെല്ലുവിളി നേരിട്ട രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് പിന്തുണയേകു ന്നതിനാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് റീസ്റ്റാര്‍ട്ട് ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ടതെന്ന് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. ചെറുകിട വ്യാപാരികളുടെ സവിശേഷ ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ള വായ്പാ പദ്ധതികള്‍, കച്ചവടം വര്‍ധിപ്പിക്കുന്നതിനുള്ള ഉപദേശ സേവനങ്ങള്‍, പോര്‍ട്ടല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനങ്ങള്‍, നേരിട്ട് വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള ഷോപ്പിംഗ് ധമാക്ക എന്നിവയാണ് റീസ്റ്റാര്‍ട്ട് ഇന്ത്യയുടെ ഭാഗമായി നടത്തുന്നത്.

പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് ഷോപ്പിംഗ് ധമാക്കയ്ക്ക് ലഭിച്ചതെന്നും കേരളത്തിലുണ്ടായ പദ്ധതിയുടെ വിജയം കണക്കിലെടുത്ത് ഉടന്‍ തന്നെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. 2020 ജൂലൈ 23-ന് കേന്ദ്ര ഉപരിതല ഗതാഗത, എംഎസ്എംഇ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് റീസ്റ്റാര്‍ട്ട് ഇന്ത്യ പദ്ധതി ഉദ്ഘാടനം ചെയ്തത്.

ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ ചെറുകിട കച്ചവടക്കാര്‍ക്കായി 2020 മെയ് മാസത്തില്‍ത്തന്നെ ഒട്ടേറെ ഇളവുകളോടെ ആശ്വാസ് ദിനം ഗോള്‍ഡ് ലോണ്‍ എന്ന പദ്ധതി കമ്പനി നടപ്പാക്കിയിരുന്നു. 99 പൈസ പലിശയില്‍ റീസ്റ്റാര്‍ട്ട് ഇന്ത്യ പ്രധാന്‍ ഗോള്‍ഡ് ലോണ്‍, പലിശ രഹിത ഗോള്‍ഡ് ലോണ്‍ എന്നീ പദ്ധതികളും മുത്തൂറ്റ് ഫിന്‍കോര്‍പ് പിന്നീട് വിപണിയിലെത്തിച്ചു. ഇക്കാലയളവില്‍ രാജ്യത്തെ 27 ലക്ഷത്തോളം വരുന്ന ഉപയോക്താക്കള്‍ക്കായി 20,000 കോടി രൂപയാണ് വിവിധ ഇളവുകളോടെ കമ്പനി വായ്പകളായി നല്‍കിയത്.

ഫോട്ടോ – മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഷോപ്പിംഗ് ധമാക്കയില്‍ പങ്കെടുക്കുന്ന തിരുവനന്തപുരം മുരുക്കുംപുഴയിലെ സുജിത പ്രോവിഷന്‍ സ്‌റ്റോറില്‍ ഉടമ ജയാനന്ദന്‍  

LEAVE A REPLY

Please enter your comment!
Please enter your name here