കൊച്ചി: ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പ ത്തിക – വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു നിയോഗിച്ച് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ടേംസ്സ് ഓഫ് റഫറൻസ് വിശദമാക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകി.
   
ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 80:20 എന്ന അനുപാതം സ്വീകരിക്കുന്നതിനെതിരേ പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഡിസംബർ 22നു ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് കന്ദ്ര സംസ്ഥാന സർക്കാരുകളോടു വിശദീകണം തേടിയിരുന്നു. തുടർന്ന്, സംസ്ഥാന സർക്കാരിനു വേണ്ടി പൊതുഭരണ വകുപ്പിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി എ.എം. മുഹമ്മദ് ഹനീഫ മറുപടി സത്യവാ ങ്മൂലം നൽകി.


മൻമോഹൻസിംഗ് സർക്കാരിന്റെ കാലത്ത് മുസ്ലിം വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ചു പഠനം നടത്തി 2006 ൽ സമർപ്പിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെയും, ഈ വിഷയത്തിൽ സംസ്ഥാനത്തു പഠനം നടത്തിയ പാലോളി മുഹമ്മദ് കമ്മിറ്റി റിപ്പോർട്ടിന്റെയും അടിസ്ഥാനത്തി ലാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അനുകൂല്യങ്ങ ൾ നൽകുന്നതെന്നും, ഏകദേശ ജനസംഖ്യാടിസ്ഥാനത്തിലാണ് നടപടികളെന്നുമാണ്, സർ ക്കാർ വാദം.
     
മുസ്ലീം പിന്നോക്കാവസ്ഥ പരിഹരിക്കേണ്ടത് ന്യൂനപക്ഷ ക്ഷേമ വകുപ്പല്ല, പിന്നോക്കാ ക്ഷേമ വകുപ്പാണ്‌ എന്നത് ഡെപ്യൂട്ടി സെക്രട്ടറി മുഹമ്മദ് ഹനീഫക്ക് അറിയില്ലേ എന്ന ചോദ്യം ഇവിടെ ഉദിക്കുന്നു. മുസ്ലീം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായാണ് സർക്കാർ സർവീസിൽ മുസ്ലിം വിഭഗാഗത്തിന് 12 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്. മതവും ജാതിയും താരം തിരിച്ചുള്ള കാനേഷുമാരി കണക്ക് നിലവിലുള്ളപ്പോൾ ന്യൂനപക്ഷ ക്ഷേമത്തിന് എന്തിനു ഏകദേശ കണക്കിനെ ആശ്രയിച്ചു എന്ന ചോദ്യത്തിന് സർക്കാർ ഉത്തരം പറഞ്ഞേ പറ്റൂ. ആരുടെ ബുദ്ധിയിൽ ഉദിച്ചതാണ് ഈ ഏകദേശ ജനസംഖ്യാ കണക്ക്‌ എന്നു ശ്രീ മുഹമ്മദ് ഹനീഫ വ്യക്തമാക്കണം.
   
സംസ്ഥാനത്ത് കോളജ് പഠനം ഉൾപ്പെടെയു ള്ള വിദ്യാഭ്യാസ മേഖലയിൽ മുസ്ലിംങ്ങൾ എസ്സി- എസ്എടി വിഭാഗങ്ങളെക്കാളും പിന്നിലായതിനാൽ ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി കൂടുതൽ ജോലി സാദ്ധ്യതയും ഉയർന്ന വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. പിന്നോക്കാവസ്ഥക്കു പരിഹാരം കണ്ടത്തേണ്ടത് പിന്നോക്ക ക്ഷേമ വകുപ്പാണ്‌, ന്യൂനപക്ഷ ക്ഷേമ വകുപ്പല്ലാ എന്നത് സർക്കാർ എന്തേ മറന്നു പോകുന്നു ?
   
സാമ്പത്തികാടിസ്ഥാനത്തിലും ദാരിദ്ര്യത്തിന്റെ കാര്യത്തിലും മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിൽ വലിയ അന്തരമുണ്ട് എന്നതാണ് സർക്കാർ പറയുന്ന മറ്റൊരു വാദം ! ഏതു റിപ്പോർട്ട് ആണ് ഇത്തരം ഒരു നിലപാട് സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്നു വാദത്തിൽ വ്യക്തമാക്കുന്നില്ല !
       
80:20 അനുപാതത്തിൽ ആനുകൂല്യങ്ങൾ നൽകുന്നത് ഏകദേശ ജനസംഖ്യാടിസ്ഥാനത്തിലാണെന്നും, ഇത്‌ സ്വെശ്ചാപരമോ നിയമ വിരുദ്ധമോ അല്ല എന്നുമാണ് സർക്കാർ നിലപാട്.  മുസ്ലീം വിഭാഗത്തിൽപെട്ട , ബിരുദ, പിജി, പ്രഫഷണൽ കോഴ്സ്കളിലെ വിദ്യാർഥിനികൾക്ക് 5000 സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയിരുന്നുവെന്നും, പിന്നീട് ഇവയിൽ 20% ലത്തിൽ, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളിലെ പെൺകുട്ടികൾക്കായി നീക്കിവച്ചതായും സർക്കാർ പറഞ്ഞു.
       
മുന്നാക്ക വിഭാഗങ്ങൾക്കായി 13 വിദ്യാസ മുന്നതി സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മുന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്ക് 9.33 കോടി രൂപയുടെ സ്കോളർഷിപ്പ് പ്രതിവർഷം നൽകൂന്നുണ്ടെന്നും, മൽസര പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിന് സാമ്പത്തിക സഹായവും നൽകുന്നുണ്ടെന്നുമാണ് സർക്കാരിന്റെ മറ്റൊരു വാദം. മുന്നോക്ക ക്ഷേമ വകുപ്പ് മുന്നോക്ക സമുദാങ്ങൾക്ക് സ്‌കോളർഷിപ്പ് ഉൾപ്പെടെ പരിശീലനങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നത് പോലെ പിന്നോക്ക  സമുദായങ്ങൾക്കായി ഇതിലധികം സ്‌കോളർ ഷിപ്പ്കളും സാമ്പത്തിക സഹായങ്ങളും സർക്കാർ നൽകുന്ന വസ്തുതയ്ക്കു നേരെ സത്യവാങ്മൂലം കണ്ണടയ്ക്കുകയാണ് !
   
കിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ 2020 നവംബർ അഞ്ചിന് രൂപം നൽകിയ ബി. കോശി അധ്യക്ഷനായ  കമ്മീഷനിൽ ഡോ കിസ്റ്റിഫെർണാണ്ടസ്, ജേക്കബ് പുന്നൂസ് എന്നിവർ അംഗങ്ങളാണ്. ഈ റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് സർക്കാർ നിലപാട്. ഹർജി പിന്നീട് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
   
ജെ ബി കോശിക്കമ്മീഷന്റെ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുന്നു എന്നു പറയുന്ന മുഹമ്മദ് ഹനീഫ , കഴിഞ്ഞ ഒരു വർഷം മുൻപ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ക്രിസ്ത്യൻ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ ഫലമായി ക്രിസ്ത്യൻ പിന്നോക്കാവസ്ഥയെപ്പറ്റി പഠിച്ചു തയ്യാറാക്കിയ റിപ്പോർട്ട് നാളിതു വരെ സർക്കാരിന് സമർപ്പിച്ചിട്ടില്ല എന്നത് തന്നെ ക്രിസ്‌ത്യൻ വിഭാഗത്തോടുള്ള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അവഗണനയുടെ ഏറ്റവും വലിയ തെളിവാണ്.
     
ജോസ് കെ മാണി, പി ജെ ജോസഫ്, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക് ഈ വിഷയത്തിൽ എന്തു പറയാനുണ്ട് എന്നറിയാൻ കേരളത്തിലെ ക്രൈസ്തവർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
(കടപ്പാട് ഒരു ഫേസ് ബുക്ക് പോസ്റ്റ് )

LEAVE A REPLY

Please enter your comment!
Please enter your name here