മാജിക് പ്ലാനറ്റിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാര്‍്ക്ക് ഉപജീവന മാര്‍ഗ്ഗമൊരുക്കുന്ന പദ്ധതി മദേഴ്‌സ് മാസ്റ്ററിക്ക് ഇന്ന് തുടക്കമാകും. മാജിക് പ്ലാനറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ക്കായാണ് മദേഴ്‌സ് മാസ്റ്ററി ഒരുക്കിയിരിക്കുന്നത്. ഇവര്‍ക്ക് സ്വയം തൊഴില്‍ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാവുന്ന പദ്ധതി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ബിജു പ്രഭാകര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

കരിസ്മ കോഓര്‍ഡിനേറ്റര്‍ സൊഹ്‌റ മമ്മു, മാജിക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാജിക് അക്കാഡമി ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമല ഡിഎസി കോഓര്‍ഡിനേറ്റര്‍ ദിവ്യ ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. മാജിക് പ്ലാനറ്റിലേക്ക് തിരഞ്ഞെടുത്ത നൂറ് ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം അവരുടെ അമ്മമാരെയും മാജിക് പ്ലാനറ്റ് ഏറ്റെടുക്കുകയാണെന്ന് മാജിക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. അവര്‍ക്കായി സ്വയം തൊഴില്‍ പരിശീലന സൗകര്യം ഒരുക്കുന്നതിനായി ഫൊക്കാന വിമണ്‍സ് ഫോറം, ലയണ്‍സ് ക്ലബ് എന്നിവരുടെ നേതൃത്വത്തില്‍ കരിസ്മ എ മാജിക്കല്‍ മൂവ് ഫോര്‍ മദേഴ്‌സ് സെന്ററിന് നേരത്തേ തുടക്കം കുറിച്ചിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here