തിരുവനന്തപുരം;  കേരത്തിലെ തെരഞ്ഞെടുപപ് ചർച്ചകൾക്കായി രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് രിനീക്ഷകനുമായ അശോക് ഘഹലോട്ട് കേരളത്തിലെത്തി. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയങ്ങളും മറ്റും സംബന്ധിച്ച ചർച്ചകൾക്കായാണ് അശോക് ഘഹലോട്ട് കേരളത്തിൽ എത്തിയിരിക്കുന്നത്.


എല്ലാ നേതാക്കളുമായും ഘഹലോട്ട് ചർച്ച നടത്തും. സ്ഥാനാർത്ഥി നിർണയത്തിന് മുൻപായുള്ള കൂടിക്കാഴ്ചയാണ് നടക്കുക. ഗ്രൂപ്പടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥി നിർണയം ഇത്തവണ ഉണ്ടാവില്ല. കെ പി സി സി യുടെ സ്ഥാനാർത്ഥി പട്ടിക അശോക് ഘഹലോട്ട് ഞായറാഴ്ച പരിശോധിക്കും. അതിനു ശേഷമായിരിക്കും ചർച്ചകളിലേക്ക് നീങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here