അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി അധികാരത്തിലേറിയ ഇന്ത്യക്കാരിയായ കമലാ ഹാരിസിന് ആദരമര്‍പ്പിച്ച് ഒരു സ്‌പെഷ്യല്‍ ഓഫര്‍ ഒരുക്കിയിരിക്കുകയാണ് കേരളത്തിലെ പ്രമുഖ വാട്ടര്‍ തീം പാര്‍ക്കായ വണ്ടര്‍ലാ. കമല എന്നു പേരുള്ളവര്‍ക്ക് ഒരു ദിവസം സൗജന്യ പ്രവേശനമാണ് വണ്ടര്‍ലാ ഒരുക്കിയിരിക്കുന്നത്. ജനുവരി 24ന് വണ്ടര്‍ലായില്‍ എത്തുന്നവര്‍ക്കാണ് ഈ സ്‌പെഷ്യല്‍ ഓഫര്‍ ലഭിക്കുക. പേര് കമല എന്ന തന്നെയാണെന്ന് തെളിയിക്കുന്നതിന് ഐഡി കാര്‍ഡ് ഹാജരാക്കിയാല്‍ മാത്രമാകും പ്രവേശനം അനുവദിക്കുക.

അതേസമയം കമല എന്ന് പേരിനോട് സാമ്യമുള്ള മറ്റ് പേരുകളൊന്നുംതന്നെ സൗജന്യ ഓഫറിനായി പരിഗണിക്കില്ല. കമല്‍ എന്നോ കമലം എന്നോ ഒക്കെ പേരുള്‌ലവര്‍ക്ക് സ്‌പെഷ്യല്‍ ഓഫര്‍ കിട്ടില്ല എന്നര്‍ത്ഥം. ജനുവരി 24ന് വണ്ടര്‍ലായില്‍ ആദ്യമെത്തുന്ന നൂറ് പേര്‍ക്കാണ് സൗജന്യ പ്രവേശനാനുമതി ലഭിക്കുക. വണ്ടര്‍ലാ പാര്‍ക്ക് നിലവില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം കമലമാര്‍ക്ക് ഈ സൗജന്യ പ്രവേശനാനുമതി ലഭിക്കും. തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വണ്ടര്‍ലാ അധികൃതര്‍ ഇക്കാര്യമറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here