കൊച്ചി : സി പി എമ്മിൽ മൂന്ന് തവണയിൽ കൂടുതൽ മൽസരിച്ചവരെ തുടർന്ന് മൽസരിപ്പിക്കുന്ന രീതിയില്ല. പാർട്ടി രീതികൾ വച്ച് അവരെ മാറ്റി പുതുമുഖങ്ങളെയും പ്രധാന നേതാക്കളെയും മൽസരിപ്പിക്കുകയാണ് സി പി എമ്മിലെ കീഴ്‌വഴക്കം. വൈപ്പിനിൽ എസ് ശർമ്മയ്ക്കാണ് ഇതിൽ ഇളവു നൽകിയിരുന്നത്. ആറ് തവണ മൽസരരംഗത്തുണ്ടായിരുന്ന എസ് ശർമ്മ മുൻ വൈദ്യുതി, സഹകരണ വരുപ്പ് മന്ത്രിയുമായിരുന്നു. ശർമ്മ ഇത്തവണ വൈപ്പിനിൽ മൽസരിക്കാൻ ഉണ്ടാവില്ലെന്നായിരുന്നു വാർത്തകൾ. എന്നാൽ ആ വാർത്തകൾക്കൊന്നും അടിസ്ഥാനമില്ലെന്നാണ് എസ് ശർമ്മയുടെ പ്രതികരണം. എനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും , പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മൽസരിക്കുമെന്നാണ് ശർമ്മ പറയുന്നത്.
ഇതോടെ സി പി എമ്മിലെ സീറ്റുമോഹികൾക്ക് തിരിച്ചടിയാവുമോ എന്നും ചിലകോണുകളിൽ ചർച്ചയുടലെടുത്തിരിക്കയാണ്.

ആലപ്പുഴയിലെ പ്രമുഖരായ ഡോ തോമസ് ഐസക്കും, ജി സുധാകരനും മൽസര രംഗത്തുണ്ടാവില്ലെന്നായിരുന്നു നേരത്തെ പറഞ്ഞു കേട്ടിരുന്നത്. എന്നാൽ രണ്ടു പേരും വീണ്ടും മൽസരിക്കുമെന്നാണ് നിലവിൽ അവർതന്നെ തരുന്ന സൂചനകൾ. ജി സുധാകരൻ അമ്പലപ്പുഴയിൽ മൽസരിക്കുമെന്നും മറ്റൊരു സ്ഥലത്തേക്കുമില്ലെന്നും പ്രഖ്യാപിച്ചിരിക്കയാണ്. തോമസ് ഐസകും ജി സുധാകരനും സി പി എമ്മിൽ ഇരു ചേരിയിലായതിനാൽ ഒരാളെ മാത്രമായി മാറ്റ ിനിർത്താൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്.
പത്തനംതിട്ട ജില്ലയിൽ റാന്നി എം എൽ എ രാജു അബ്രഹാമാണ് തുടർച്ചയായി മൽസര രംഗത്തുണ്ടായിരുന്ന സി പി എം  നേതാവ്. ഇത്തവണ രാജു എബ്രഹാമിന് സീറ്റുണ്ടാവില്ലെന്നാണ് വിവരം.
കല്യാശ്ശേരിയിൽ ടി വി രാജേഷ്, പയ്യന്നൂരിലെ സി കൃഷ്ണൻ, തളിപ്പറമ്പ് എം എൽ എ ജെയിസ് മാത്യു എന്നിവർ മൽസരിക്കില്ലെന്നാണ് അറിയുന്നത്. കാസർക്കോട് ഉദുമയിൽ നിന്നും കെ കുഞ്ഞിരാമനും, തൃക്കരിപ്പൂരിൽ നിന്നും  രാജഗോപാലും മൽസരത്തിനുണ്ടാവില്ല.
കെ കെ ശൈലജ, ഇ പി ജയരാജൻ എന്നീ മന്ത്രിമാർ വീണ്ടും മൽസരംഗത്തുണ്ടാവുമോ എന്ന് സി പി എം നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
കോഴിക്കോട് പ്രദീപ് കുമാർ വീണ്ടും മൽസരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഷൊർണ്ണൂർ സുരക്ഷിതമണ്ഡലമാണെന്ന് പി കെ ശശി പ്രഖ്യാപിച്ചത് , ശശി വീണ്ടും മൽസരിക്കുമെന്ന സൂചനകളാണ്. മലമ്പുഴയിൽ വി എസ് മൽസിക്കാനില്ലാത്തതിനാൽ അവിടെ പി കെ കൃഷ്ണദാസ് മൽസരിക്കുമെന്നാണ് കരുതുന്നത്. എം ബി രാജേഷിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി ഷൊർണ്ണൂരിൽ പരിഗണിക്കണമെന്നും ആവശ്യമുയർന്നിരിക്കയാണ്.
ചില നേതാക്കൾക്ക് മാത്രം ഇളവു നൽകുന്നത് യുവനേതാക്കൾക്ക് അവസരം നിഷേധിക്കുകയാണെന്നും ആരോപണം ഉയർന്നിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here