കാപിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് അറിയിച്ച് ട്വിറ്റര്‍ അധികൃതര്‍ രംഗത്ത്. നടപടികള്‍ അനിശ്ചിതമായി നീട്ടാനാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു. ഡോണാള്‍ഡ് ട്രംപിന്റെ യൂട്യൂബ് ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള സാഹചര്യമായിട്ടില്ലെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ സാങ്കേതിക വിദഗ്ധര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്നും യൂട്യൂബ് വക്താവ് പറഞ്ഞു.

രാഷ്ട്രീയമായ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ അന്തരീക്ഷം സാധാരണ നിലയിലായി എന്ന് പറയാറായിട്ടില്ലെന്നും യൂട്യൂബ് വക്താവ് അറിയിച്ചു. യുഎസ് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ നടത്തിയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ട്വിറ്ററും ഫേസ്ബുക്കും വിലക്കിയിതിന് പിന്നാലെയാണ് യൂട്യൂബും ട്രംപിനെതിരെ നടപടി സ്വീകരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here