തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനം. ക്ഷേത്ര വളപ്പിനുള്ളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. പൊതുനിരത്തുകളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുമതിയില്ല. ആള്‍ക്കാര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയിടാമെന്നും ദേവസ്വം മന്ത്രി അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ക്ഷേത്രവളപ്പിലേക്കുള്ള പ്രവേശനം ശബരിമല മതൃകയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയായിരിക്കും. എന്നാല്‍ എത്ര പേര്‍ക്ക് ക്ഷേത്ര പരിസരത്ത് പ്രവേശിക്കാമെന്ന കാര്യത്തില്‍ പിന്നീട് അറിയിക്കും. ഇത്തവണ ഉത്സവമേഖലയിലെ ക്ഷേത്രപപരിസരത്തെ വാര്‍ഡുകളെ മാത്രമായിരിക്കും പ്രഖ്യാപിക്കുക. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

ഗ്രീന്‍ പ്രോട്ടോക്കോല്‍ പാലിച്ചുകൊണ്ട് അന്നദാനം ഉമ്ടായിരിക്കും. എന്നാല്‍ കുത്തിയോട്ടം, താലപ്പൊലി, വിളക്കുക്കെട്ട് തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കാനും യോഗത്തില്‍ തീരുമാനിച്ചു. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നടത്തേണ്ട മുന്നൊരുക്കങ്ങള്‍ എത്രയും പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here