ന്യൂഡല്‍ഹി: കര്‍ഷക റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷക സമരത്തില്‍ നിന്ന് രണ്ട് കര്‍ഷക സംഘടനകള്‍ പിന്മാറി. പിന്മാറിയത് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയും, ഭാരതീയ കിസാന്‍ യൂണിയനുമാണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് അറിയിച്ചിരിക്കുന്നതെന്ന്. എന്നാല്‍ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിക്കെതിരെ കിസാന്‍ മോര്‍ച്ച രംഗത്തെത്തി. ഇവരെ നേരത്തെ തന്നെ കര്‍ഷക സമരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും സംഘടനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടാണെന്നും കിസാന്‍ മോര്‍ച്ച പ്രതികരിച്ചു.

കഴിഞ്ഞദിവസങ്ങളിലെ സംഘര്‍ത്തില്‍ അപലപിച്ചും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തിനൊപ്പം തുടരാനാവില്ലെന്നും പ്രഖ്യാപിച്ചു. ‘വ്യത്യസ്ത ആശയമുള്ള ഓരാളോടൊപ്പം പ്രതിഷേധം മുന്നോട്ടു കൊണ്ടുപോകാനാകില്ല. അതുകൊണ്ട് അവര്‍ക്ക് നല്ലത് നേരുന്നു. അഖിലേന്ത്യ കിസാന്‍ ഏകോപന സമിതി ഈ സമരത്തില്‍ നിന്ന് പിന്മാറുന്നു’ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി നേതാവ് വി എം സിങ് പറഞ്ഞു.

രാകേഷ് ടിക്കായത്ത് നേതൃത്വം നല്‍കുന്ന പ്രതിഷേധവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും അദേഹം പറഞ്ഞു. മിനിമം താങ്ങുവില ഉറപ്പ് ലഭിക്കുന്നത് വരെ പ്രതിഷേധം തുടരും എന്നാല്‍ ഇത്തരത്തിലുള്ള പ്രതിഷേധത്തിനൊപ്പം നില്‍ക്കില്ല. ആളുകളെ രക്തസാക്ഷികളാക്കാനോ മര്‍ദ്ദിക്കുന്നതിനോ അല്ല തങ്ങള്‍ ഇവിടെ വന്നിട്ടുള്ളതെന്നും വി എം സിങ് വ്യക്തമാക്കി. രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക സമരത്തിലേര്‍പ്പെട്ട കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്നുവരികയാണ്. ബജറ്റ് ദിനത്തിലെ പാര്‍ലമെന്റ് മാര്‍ച്ചും മറ്റു കാര്യങ്ങളും ചര്‍ച്ചയ്ക്ക് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ അറിയിക്കും.

കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെങ്കോട്ടയില്‍ മാത്രം ലക്ഷങ്ങളുടെ നാശനഷ്ടമാണ് കര്‍ഷകര്‍ വരുത്തിയിരിക്കുന്നത്. അക്രത്തിന്റെ അടിസ്ഥാനത്തില്‍ ഇരുന്നൂറോളം പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. കര്‍ഷക നേതാക്കള്‍ക്കെതിരെയും ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here