സ്വന്തം ലേഖകൻ കൊച്ചി : യാക്കോബായ പ്രതിനിധികളുമായി മിസോറാം ഗവർണർ ചർച്ച നടത്തി. പുത്തൻ കുരിശിലെ യാക്കോബായ സഭാ ആസ്ഥാനത്തെത്തിയ ശ്രീധരൻ പിള്ളയെ തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പള്ളിത്തർക്കത്തിൽ മധ്യസ്ഥത വഹിക്കാനുള്ള ശ്രീധരൻ പിള്ളയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ച. ഉച്ചയ്ക്ക് കോട്ടയത്തെത്തി ഓർത്തഡോക്‌സ് സഭാ പ്രതിനിധികളുമായും ശ്രീധരൻ പിള്ള ചർച്ച നടത്തും. നേരത്തെ പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി ഇരു സഭാ പ്രതിനിധികളും ചർച്ച നടത്തിയിരുന്നു. പള്ളിത്തർക്കം പരിഹരിക്കുന്നതിനായി ഇരു വിഭാഗങ്ങളോടും ചില ഒത്തുതീർപ്പിനായി നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. നിർദ്ദേശങ്ങളിലെ അഭിപ്രായം അറിയുന്നതിനായാണ് അഡ്വ പി ശ്രീധരൻ പിള്ളയുടെ ശ്രമം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ശ്രീധരൻ പിള്ള നടത്തുന്ന ഒത്തു തീർപ്പ് ശ്രമങ്ങളെ ഇരു മുന്നണികളും ഏറെ ആശങ്കകളോടെയാണ് കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here