സ്വന്തം ലേഖകൻ

തൃശ്ശൂർ : കേരളാ കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടനെ ഇത്തവണ ഇരിഞ്ഞാലക്കുടയ്ക്ക് വേണ്ടെന്ന് കോൺഗ്രസ്. വിരലിലെണ്ണാവുന്ന അംഗങ്ങൾപോലും ഇല്ലാത്ത കേരളാ കോൺഗ്രസിന് സീറ്റു നൽകി ആവശ്യമില്ലാത്ത അവകാശമുണ്ടാക്കുന്ന രീതി മാറ്റണമെന്നും അല്ലാത്ത പക്ഷം ഇരിഞ്ഞാലക്കുട തിരിച്ചു പിടിക്കാനാവില്ലെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണം. കഴിഞ്ഞ തവണ തോറ്റത് പ്രത്യേക സാഹചര്യത്തിലാണെന്നാണ് തോമസ് ഉണ്ണിയാടന്റെ പ്രതികരണം.
ഇരിഞ്ഞാലക്കുടയിൽ നിന്നും നേരത്തെ വിജയിച്ച ഉണ്ണിയാടന് കഴിഞ്ഞ തവണ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. മണ്ഡലം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിനിടയിലാണ് തോമസ് ഉണ്ണിയാടൻ വീണ്ടും സ്ഥാനാർത്ഥിയാവുമെന്ന പ്രചാരണം ശക്തമാവുന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഇരിഞ്ഞാലക്കുടയിലെ പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന നിലാപാടാണ് യു ഡി എഫിന്റേതെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് ഉണ്ണിയാടനെതിരെ പ്രത്യക്ഷമായി രംഗത്തെത്തിയതോടെ കേരളാ കോൺഗ്രസ് നേതൃത്വവും വെട്ടിലായിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here