ബീ​ജിം​ഗ്​​:​ ​പൂ​ർ​ണ​മാ​യി​ ​സ്വാ​ത​ന്ത്ര്യം​ ​നേ​ടാ​നു​ള്ള​ ​താ​യ്‌​വാ​ന്റെ​ ​പു​തി​യ​ ​നീ​ക്ക​ങ്ങ​ളെ​ ​ഭീ​ഷ​ണി​യി​ലൂ​ടെ​ ​അ​ടി​ച്ച​മ​ർ​ത്താ​നൊ​രു​ങ്ങി​ ​ചൈ​ന.​ ​ചൈ​ന​യു​ടെ​ ​പി​ടി​യി​ൽ​ ​നി​ന്ന് ​ര​ക്ഷ​നേ​ടാ​നു​ള്ള​ ​താ​യ്​​വാ​ന്റെ​ ​ശ്ര​മ​ങ്ങ​ൾ​ക്ക്​​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ​ ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ച​തി​നു​ ​പി​ന്നാ​ലെയാണ്​ ​ സ്വാതന്ത്ര്യം നേടാൻ ഇ​നി​യും​ ​ശ്ര​മം​ ​തു​ട​ർ​ന്നാ​ൽ​ ​യു​ദ്ധ​മാ​കും​ ​പ​രി​ണിത​ ​ഫ​ല​മെ​ന്ന് ​ചൈ​ന​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യ​ത്.
താ​യ്‌​വാ​ന് ​സ​മീ​പം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ചൈ​ന​ ​യു​ദ്ധ​ ​വി​മാ​ന​ങ്ങ​ൾ​ ​പ​റ​ത്തി​യി​രു​ന്നു.​ ​സൈ​നി​ക​ ​നീ​ക്കം​ ​ത​കൃ​തി​യാ​ക്കു​ക​യും​ ​ചെ​യ്​​തി​ട്ടു​ണ്ട്​.​ ​എ​ന്നാ​ൽ,​ ​ചൈ​നയു​ടെ​ ​നീ​ക്കം​ ​നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന്​​ ​അ​മേ​രി​ക്ക​ ​പ​റ​ഞ്ഞു.​ ​സ്വ​ത​ന്ത്ര​ ​റി​പ്പ​ബ്ലി​ക്കാ​യി​ ​സ്വ​യം​ ​ക​രു​തു​ന്ന​ ​താ​യ്​​വാ​ൻ​ ​ത​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​ണെ​ന്നാ​ണ് ​ചൈ​ന​യു​ടെ​ ​വാ​ദം.​ ​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി​ ​രം​ഗ​ത്തു​ള്ള​ ​ശ​ക്​​തി​ക​ൾ​ ​തീ​കൊ​ണ്ട്​​ ​ചൊ​റി​യു​ക​യാ​ണെ​ന്ന്​​ ​ചൈ​നീ​സ്​​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​വ​ക്​​താ​വ്​​ ​വു​ ​ഖി​യാ​ൻ​ ​വ്യ​ക്​​ത​മാ​ക്കു​ന്നു.

1949​ൽ​ ​ചൈ​നീ​സ്​​ ​ആ​ഭ്യ​ന്ത​ര​ ​യു​ദ്ധ​ത്തി​നു​ ​ശേ​ഷം​ ​ചൈനയും തായ്‌വാനും വ്യ​ത്യ​സ്​​ത​ ​ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​​ ​കീ​ഴി​ലാ​ണു​ള്ള​ത്.​ ​താ​യ്​​വാ​ന്റെ​ ​രാ​ജ്യാ​ന്ത​ര​ ​ബ​ന്ധ​ങ്ങ​ൾ​ക്ക്​​ ​ത​ട​സ്സം​ ​സൃ​ഷ്ടി​ക്കാ​നും​ ​ചൈ​ന​ ​മ​ടി​ക്കാ​റി​ല്ല.അ​തേ​സ​മ​യം,​ ​താ​യ്​​വാ​നെ​ ​മി​ക്ക​ ​ആ​ഗോ​ള​ ​രാ​ഷ്ട്ര​ങ്ങ​ളും​ ​സ്വ​ത​ന്ത്ര​ ​രാ​ജ്യ​മാ​യി​ ​അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.​ ​താ​യ്‌​വാ​ന് ​അ​മേ​രി​ക്ക​ ​പി​ന്തു​ണ​യ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ,​ ​താ​യ്‌​വാ​നും​ ​അ​മേ​രി​ക്ക​യും​ ​ത​മ്മി​ൽ​ ​ഔ​ദ്യോ​ഗി​ക​ ​ബ​ന്ധം​ ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here