ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിക്കും , ആറ് മാദ്ധ്യമപ്രവ‌ർത്തകർക്കുമെതിരെ മദ്ധ്യപ്രദേശിലും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.പ്രമുഖ മാദ്ധ്യമപ്രവർത്തകരായ രാജ്‌ദീപ് സർദേശായി, വിനോദ് കെ.ജോസ് , സഫർ ആഗ,പരേഷ് നാഥ്, ആനന്ദ് നാഥ് , മുതിർന്ന മാദ്ധ്യമപ്രവർത്തക മൃണാൽ പാണ്ഡെ എന്നിവർക്കെതിരെയാണ് ഭോപ്പാൽ, ഹോസങ്കാബാദ്, മുൾട്ടായ്, ബേതുൽ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തത്.
കർഷകൻ വെടിയേറ്റുമരിച്ചുവെന്ന് തെറ്റായ വാർത്ത റിപ്പോർട്ട് ചെയ്തെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നുമാണ് പരാതി.ക്രിമിനൽ ഗുഢാലോചന, സ്പർദ്ധ വളർത്തൽ തുടങ്ങിയ വകുപ്പുകളും ഇവർക്കെതിരെയുണ്ട്.കഴിഞ്ഞ ദിവസം യു.പി നോയിഡ പൊലീസും രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകളിൽ ഇവർക്കതിരെ കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here