കോട്ടയം : പാലാ സീറ്റിൽ ശരത് പവാർ തീരുമാനമെടുക്കുമെന്ന് മാണി സി കാപ്പൻ. ദേശീയ നേതൃത്വം എന്ത് തീരുമാനം കൈക്കൊണ്ടാലും അത് അംഗീകരിക്കുമെന്നാണ് മാണി സി കാപ്പന്റെ പുതിയ തീരുമാനം.
മാണി സി കാപ്പനെ കുട്ടനാട് മൽസരിപ്പിക്കാനുള്ള നീക്കമാണ് പ്രശ്‌ന പരിഹാരമായി സി പി എം മുന്നോട്ട് വച്ചിരിക്കുന്നത്. എൻ സി പിയുടെ സിറ്റിംഗ് സീറ്റാണ് കുട്ടനാട്. തോമസ് ചാണ്ടി മൂന്ന് തവണ വിജയിച്ച കുട്ടനാട്ടിൽ ചാണ്ടിയുടെ സഹോദരൻ മൽസരിക്കുമെന്നാണ് ആദ്യം പറഞ്ഞു കേട്ടിരുന്നത്. 

 
എന്നാൽ സി പി എമ്മിന് അദ്ദേഹത്തോട് താല്പര്യമില്ലായ്മയുണ്ട്. കാപ്പനെ കുട്ടനാട്ടിലേക്ക് മാറ്റിയാൽ പാലാ പ്രശ്‌നത്തിന് പരിഹാരമുണ്ടാവുകയും, കുട്ടനാട്ടിൽ തങ്ങൾക്ക് താല്പര്യമില്ലാത്ത സ്ഥാനാർത്ഥിയെ ഒഴിവാക്കുകയും ചെയ്യാം. നിലവിൽ എൻ സി പി ക്ക് നാല് സീറ്റാണുള്ളത്. അതിൽ മൂന്നെണ്ണം സിറ്റിംഗ് സീറ്റാണ്. നാല് സീറ്റുകൾക്ക് പകരം മൂന്ന് സീറ്റും ഒരു രാജ്യസഭാ സീറ്റുമായിരിക്കും എൻ സി പി ക്ക് ലഭിക്കുക.

കേരളത്തിലെ എൻ സി പി ഇടത് മുന്നണിയിൽ തന്നെ നിൽക്കുന്നതാണ് നല്ലതെന്നാണ് ശരത് പവാറിന്റെ അഭിപ്രായം. ഭരണതുടർച്ച ഉണ്ടായാൽ ഒരു മന്ത്രി സ്ഥാനം ലഭിക്കുമെന്നതിനാൽ മുന്നണി മാറേണ്ടതില്ലെന്നാണ് ശരത് പവാറിന്റെ തീരുമാനം. പ്രഫുൽ പട്ടേൽ അടുത്ത ദിവസം കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഇതോടെ പാലാ വിവിദാത്തിന് തിരശീലയാവും.

LEAVE A REPLY

Please enter your comment!
Please enter your name here