തൃശ്ശൂർ:  ബി ജെ പി യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ രണ്ടു ദിവസത്തെ സന്ദർശനത്തോടെ ബി ജെ പി ക്യാമ്പുകൾ സജീവമായിരിക്കയാണ്. തിരുനവന്തപുരത്തും തൃശ്ശൂരിലുമാണ് ജെ പി നഡ്ഡ എത്തിയത്. തൃശ്ശൂർ, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ബി ജെ പി ഏറെ സാധ്യതകൾ വച്ചു പുലർത്തുന്ന ജില്ലകളാണ്.


ബി ജെ പിയെ സംസ്ഥാനത്ത്  ഏത് വിധേനയും വിജയിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യത്തിനാണ് പ്രാധാന്യമെന്ന് ജെ പി നഡ്ഡ പ്രഖ്യാപിച്ചു. സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും, ആർ എസ് എസ് നേതാക്കളുമായുള്ള ചർച്ചകളും ഒപ്പം നടക്കുകയാണ്.
സ്ഥാനാർത്ഥി നിർണയത്തിൽ സമുദായനേതാക്കളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കണമെന്ന് ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ ദേശീയ നേതാക്കൾ ഇത്തവണ കേരളത്തിൽ ക്യാമ്പു ചെയ്യും. ബി ജെ പിക്ക് മറ്റെല്ലാം സംസ്ഥാനങ്ങളിലും വേരോട്ടമുണ്ടായപ്പോഴും വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം.
കേരളത്തിലെ ഇരു മുന്നണികളെയും ഒരു പോലെ കടന്നാക്രമിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ബി ജെ പി പ്ലാൻ ചെയ്യുന്നത്. സ്വർണകള്ളക്കടത്തും, സോളാറും, ശബരിമലയുമെല്ലാം തെരഞ്ഞെടുപ്പിൽ പ്രധാന ആയുധങ്ങളായി വരുമെന്ന സൂചനയും ജെ പി നഡ്ഡ നൽകി.

തൃശ്ശൂരിൽ വൻ വരവേൽപ്പാണ് ജെ പി നഡ്ഡയ്ക്ക് നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here