മോണ്ട്‌ഗോമറി കൗണ്ടിയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കോവിഡിന്റെ സമൂഹ വ്യാപനത്തെത്തുടര്‍ന്നാണ് സ്‌കൂളില്‍ ബസ് സര്‍വ്വീസ് നിര്‍ത്തി വെച്ചത്. ബസ് സര്‍വ്വീസിനെത്തുടര്‍ന്ന് ഇതുവരെ മുപ്പതിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് പെര്‍കിയോമെന്‍ വാലി സ്‌കൂള്‍ ജില്ലാ സൂപ്രണ്ട് ഡോ. ബാര്‍ബറ റസ്സല്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് പ്രൈമറി ക്ലാസിലെ കുട്ടികളുടെ പഠനം ഓണ്‍ലൈനാക്കി. ഹൈസ്‌കൂള്‍ ക്ലാസിലെ കുട്ടികള്‍ക്കായി അവരുടെ മാതാപിതാക്കള്‍ മറ്റ് യാത്രാ സൗകര്യങ്ങള്‍ അറേഞ്ച് ചെയ്തു. സ്‌കൂള്‍ ബസ് ജീവനക്കാരനായ ലിന്‍ ഹിംസ് കോവിഡ് ബാധിച്ചു മരിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി പത്ത് മുതല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കും ഫെബ്രുവരി ഒന്‍പത് മുതല്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ ജില്ലയെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റസ്സല്‍ പറഞ്ഞു.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here