പയ്യന്നൂർ: സാങ്കേതിക വിദ്യയെയും ആധുനികതയെയും നിരാകരിച്ച വിഭാഗമാണ് ഇടതുപക്ഷമെന്നും സാങ്കേതികരംഗത്ത് ഇന്ത്യയെ കൈപിടിച്ചുയർത്താൻ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മുന്നിൽ ഒരുപാട് കടമ്പകളുണ്ടായിട്ടുണ്ടെന്നും അന്ന് എതിർത്തവർ ഇന്ന് ഓൺലൈൻ ലോകത്ത് അഭിരമിക്കുന്നത് കാണുമ്പോൾ കൗതുകമാണെന്നും യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു.പയ്യന്നൂരിൻ്റ കലാ സാംസ്കാരിക രംഗത്തും ആതുരസേവന രംഗത്തും നിറഞ്ഞ് നിൽക്കുന്ന  ഇന്ദിരാഗാന്ധി മെമ്മോറിയൽ ഓർഗനൈസേഷൻ്റ ആഭിമുഖ്യത്തിൽ പയ്യന്നൂരിൽ നടത്തിയ പുരസ്കാര ദാന ചടങ്ങും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവർക്കുള്ള ആദരസദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

കോവിഡ്  കവർന്നെടുത്ത ലോക്ക് ഡൗൺ കാലത്ത് അഖിലേന്ത്യ തലത്തിൽ നടത്തിയ ജൂനിയർ, സീനിയർ വിഭാഗത്തിൽ നടന്ന ചിത്ര രചനാ മൽസരങ്ങളിലെ വിജയികൾക്കും, കഥാരചന മൽസരത്തിൻ്റെയും, കോവിഡ് കാലത്ത് ജനമനസുകളിൽ ആശ്വാസമായി ഇരുപത്തിയെട്ട് രാത്രികളിൽ പെയ്തിറങ്ങിയ ലൈവ് സംഗീത ഷോയിൽ പങ്കെടുത്ത പ്രമുഖ ഗായികാ ഗായകമാർക്കും പുരസ്കാരം നൽകി ആദരിച്ചു.

നാഷണൽ സർവ്വീസ് സ്കീം കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മികച്ച പ്രവർത്തനത്തിന് പുരസ്കാരം നേടിയ ഡോ വി ടി വി മോഹനനെയും  ഇഗ്മോ ആദരിച്ചു. പയ്യന്നൂരിൽ നിന്നും  രാമന്തളിയിൽ നിന്നും വിജയിച്ച കോൺഗ്രസ്സ് ജനപ്രതിനിധികൾക്കും, ചലച്ചിത്ര രംഗത്തെ സംഘടനായ ഇഫ്ടയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത സിനിമാ  നിർമ്മാതാവും ഗാനരചയിതാവും ആയ സുരേഷ് രാമന്തളിക്കും ചടങ്ങിൽ ആദരവർപ്പിച്ചു.

ഇഗ്മോ ചെയർമാൻ കെ പി രാജേന്ദ്ര കുമാർ അദ്ധ്യക്ഷത വഹിച്ചു.മഹേഷ് കുന്നുമ്മൽ സ്വാഗതവും, സതീശൻ കാർത്തിക പള്ളി നന്ദിയും പറഞ്ഞു. ചടങ്ങിൽ നഗരസഭാ പ്രതിപക്ഷ നേതാവ് കെ കെ ഫൽഗുനൻ, എ. രൂപേഷ്, മണിയറ ചന്ദ്രൻ, അത്തായി പത്മിനി, പി പി നാരായണി, കെ കെ അശോക് കുമാർ, കെ കെ കുമാർ, ., വി ടി വി മോഹനൻ, വി.സി നാരായണൻ, കെ ജയരാജ്, ആർ വേണു,മോഹനൻ പുറച്ചേരി, ഇ പി ശ്യാമള,പ്രകാശ് ബാബു,  കെ പി മഹിത, എൻ അബ്ദുൾ റഹ്മാൻ, അഡ്വ. ടോണി ജോസഫ് എന്നിവർ  ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here