തിരുവനന്തപുരം :  പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ തെരുവിൽ. മണ്ണെണ്ണയൊഴിച്ച് ആത്മാഹുതി സമരവുമായാണ് സമരക്കാർ സെക്രട്ടറിയേറ്റിനു മുന്നിൽ എത്തിയത്. മണ്ണെണ്ണയൊഴിച്ച് രണ്ട് യുവാക്കൾ സമരത്തിനെത്തിയതോടെ പൊലീസും ജാഗ്രതയിലായി.
സംസ്ഥാനത്ത് പി എസ് സി നിയമനങ്ങളിൽ സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നായിരുന്നു സമരക്കാരുടെ ആരോപണം. ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥികളാണ് പ്രതികരണവുമായി രംഗത്തെത്തിയത്.


പിൻവാതിൽ നിയമനം നടക്കുന്നതിന് അവസരങ്ങളൊരുക്കുന്ന സർക്കാർ ഉദ്യോഗാർത്ഥികളുടെ ഭാവി തകർക്കുകയാണെന്നും സമര സമിതി ആരോപിക്കുന്നു.
സാധാരണക്കാരായ ഉദ്യോഗാർത്ഥികളെയാണ് സർക്കാർ വഞ്ചിച്ചിരിക്കുന്നതെന്നാണ് സമരരക്കാരുടെ ആരോപണം.
പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം എൽ ഡി എഫ് സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.  

LEAVE A REPLY

Please enter your comment!
Please enter your name here