തൊടുപുഴ: ഇടത് മുന്നണി മാണി സി. കാപ്പനെ കബളിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയിച്ച സീറ്റ് പിടിച്ച് വാങ്ങാനാണ് ശ്രമം നടത്തിയത്. ഇത് തിരിച്ചറിഞ്ഞ് കാപ്പന്‍ നടപടി എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
കാപ്പനുമായി നേരത്തെ ചര്‍ച്ച നടത്തിയിട്ടില്ല. പാലായില്‍ എല്‍ഡിഎഫിന്റെ മാത്രം മികവ് അല്ല കാപ്പന്റെ വ്യക്തി സ്വാധീനവും നിര്‍ണായകമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷം ക്ഷയിക്കുകയല്ല, വളരുകയാണ്: സീതാറാം യെച്ചൂരി
കൊല്‍ക്കത്ത: ഇടതുപക്ഷം ചുരുങ്ങിപ്പോവുകയല്ല മറിച്ച് വളരുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ ആശയങ്ങള്‍ രാജ്യത്തെ യുവതയെ ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എന്തുകൊണ്ട് എല്ലാവര്‍ക്കും ഒരുമിച്ചു നിന്നുകൂടാ എന്ന് പലരും ചോദിക്കുന്നുണ്ടെന്നും എന്നാല്‍ ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റിയതുകൊണ്ടാണ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കാന്‍ സാധിച്ചതെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ മറ്റൊരുവഴി വേണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് 2021 ലായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here