ന്യൂഡൽഹി: രാജ്യത്ത് എൽപിജിയുടെ വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോ സിലിണ്ടറിന് ഡൽഹിയിൽ 769 രൂപയാകും. പുതുക്കിയ തുക ഫെബ്രുവരി 15 അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഡിസംബറിനുശേഷം ഇതു മൂന്നാം തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് ഡിസംബറിൽ 25 രൂപയാണ് കൂട്ടിയത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് 185 രൂപയും വർധിപ്പിച്ചിരുന്നു.

പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കിലെത്തി നിൽക്കുമ്പോഴാണ് നടുവൊടിക്കുന്ന പാചകവാതക വില വർധനവും. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ മാറ്റം വരുന്നതിനനുസരിച്ചാണ് എണ്ണക്കമ്പനികൾ വില കൂട്ടുന്നതെന്നാണ് വ്യാഖ്യാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here