തിരുവനന്തപുരം: തുടർച്ചയായ ഒൻപതാം ദിനവും ഇന്ധനവില കൂടി. പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വർദ്ധിപ്പിച്ചത്.തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 91 രൂപ 17 പൈസയും, ഡീസലിന് 85 രൂപ 67 പൈസയുമാണ് ഇന്നത്തെ വില.കൊച്ചിയിൽ ഡീസൽ വില 84 കടന്നു. ഒരു ലിറ്റർ പെട്രോളിന് 89.45 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില അനുദിനം ഉയരുന്നതിനാൽ വരും ദിവസങ്ങളിലും ഇന്ധനവില കൂടിയേക്കും. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് ജനുവരി ഒന്നിന് 51 ഡോളറായിരുന്നത് ഇപ്പോഴുള്ളത് 60 ഡോളറിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here