മലപ്പുറം : ഏറനാട് നിയോജക മണ്ഡലത്തിലെ ‘ഏറ്റം മുന്നേറ്റം പദ്ധതി’യുടെ രണ്ടാംഘട്ട ഉദ്ഘാടനം രാഹുൽ ഗാന്ധി എം.പി നിർവഹിച്ചു. കുഴിമണ്ണ ഹയർ സെക്കൻഡറി   സ്‌കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ  പി.കെ ബഷീർ എം.എൽ.എ അധ്യക്ഷനായി. കെ.സി വേണുഗോപാൽ എം.പി മുഖ്യാതിഥിയായി.
ഏറനാട്  മണ്ഡലത്തിലെ 37 സർക്കാർ സ്‌കൂളുകളിൽ 373 നവീകരിച്ച ക്ലാസ് റൂമുകളുടെ പ്രവൃത്തി പൂർത്തീകരണവും 28 എയ്ഡഡ് സ്‌കൂളുക്കളിലെ 317 ക്ലാസ് റൂമുകളുടെ നിർമാണോദ്ഘാടനവുമാണ് രാഹുൽ ഗാന്ധി നിർവഹിച്ചത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നു കോടി 40 ലക്ഷം രൂപയും  ത്രിതല പഞ്ചായത്ത്, മാനേജ്‌മെന്റ്, പിടിഎ വിഹിതമായി ബാക്കി തുകയും ചേർത്ത് നാലുകോടി 49 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി വകയിരുത്തിയിട്ടുള്ളത്.
 

ജി.എച്ച്.എസ്.എസ് കുഴിമണ്ണയുടെ ഉപഹാരം സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എം.സി ബാവ, എസ്.എം.സി ചെയർമാൻ ബാലത്തിൽ ബാപ്പു, പ്രിൻസിപ്പൽ അലി എന്നിവർ ചേർന്ന് രാഹുൽ ഗാന്ധിക്ക് കൈമാറി. അരീക്കോട് ബി.പി.ഒ  പി .ടി രാജേഷ്,  അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു,  കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ആതിര സുദേവ്, വൈസ് പ്രസിഡന്റ് ബാബു ആനത്താനത്ത്, പ്രധാന അധ്യാപകൻ സി. ബാബു, സ്‌കൂൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here