തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ യു എ ഇ കോൺസുലേറ്റ് ഗൺമാൻ ജയഘോഷ് തിരിച്ചെത്തി. മൂന്നു ദിവസം മുൻപ് കത്തെഴുതി വെച്ചിട്ടാണ് ഇയാൾ പോയത്.

ഇന്ന് പുലർച്ചയോടെ ജയഘോഷ്‌ വീട്ടിൽ തിരികെ എത്തുകയായിരുന്നു. തന്റെ സ്‌കൂട്ടറും മൊബൈലും നേമം പോലീസ് സ്റ്റേഷനു സമീപം ഉപേക്ഷിച്ചാണ് ഇയാൾ പോയത്. ‘താന്‍ വളരെ സംഘര്‍ഷത്തിലാണെന്നും തല്‍ക്കാലം മാറിനില്‍ക്കുകയാണെന്നും’ ഉള്ള കുറിപ്പ് സ്കൂട്ടറിൽ ഇയാൾ വെച്ചിരുന്നു. ഇത് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് വിട്ട ശേഷമാണ് ജയഘോഷ്‌ പോയത്.
സ്വര്‍ണ്ണക്കടത്ത് കേസിൽ അന്വേഷണം നടക്കുന്ന സമയത്തും ജയഘോഷിനെ കാണാതായിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം വീട്ടിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here