പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഡൊണാൾഡ് ട്രംപ് തീരുമാനിച്ചാൽ, അദ്ദേഹത്തിന്റെ നാമനിർദ്ദേശം റിപ്പബ്ലിക്കൻ പാർട്ടിയുടെ അംഗീകാരം നേടുമെന്ന് യൂട്ടാ സെനറ്റർ മിറ്റ് റോംനി പറഞ്ഞു. ഭാവിയിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന്റെ സ്ഥാനം എന്തായിരിക്കുമെന്നതു സംബന്ധിച്ച് ന്യൂയോർക്ക് ടൈംസിന്റെ ഡീൽബുക്കിനോട് സംസാരിക്കുകയായിരുന്നു റോംനി.

‘എന്റെ പാർട്ടിയിൽ ഏറ്റവും വലിയ ശബ്ദവും സ്വാധീനവുമുള്ള ആളാണ് ട്രംപ്. അദ്ദേഹം 2024 ൽ മത്സരിക്കാൻ പദ്ധതിയിടുന്നുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ, ആ നാമനിർദ്ദേശം അംഗീകാരം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ റോംനി വ്യക്തമാക്കി.. സെനറ്റ് വിചാരണയിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിവസങ്ങളിൽ നടത്തിയ പോൾ ഫലം സൂചിപ്പിക്കുന്നത് 53 ശതമാനം റിപ്പബ്ലിക്കൻമാരും ട്രംപിന് വോട്ട് ചെയ്യുമെന്ന് തന്നെയാണ്. മൈക്ക് പെൻസിനെ പിന്തുണച്ചത് 12 ശതമാനം പേരാണ്. മറ്റൊരു സ്ഥാനാർത്ഥികൾക്കും രണ്ടക്കം നേടാനായില്ല.

താൻ ട്രംപിനെ പിന്തുണയ്ക്കുന്ന ആളല്ലെന്നും സ്വന്തമായൊരു ചെറിയ കോക്കസ് ഉണ്ടെന്നും യൂട്ടാ സെനറ്റർ അഭിപ്രായപ്പെട്ടു. ആ കോക്കസിന്റെ താല്പര്യങ്ങൾ പ്രതിനിധാനം ചെയ്യുന്നതായി താൻ വിശ്വസിക്കുന്ന ആളുടെ പിന്നിൽ നിൽക്കാൻ താല്പര്യപ്പെടുന്നതായും റോംനി കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here