തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിന് സംസ്ഥാന ധനവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ കിഫ്‌ബിക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിഫ്‌ബി സിഇഒ കെഎം എബ്രഹാമിനും ഡെപ്യൂട്ടി സിഇഒയ്ക്കും ഇഡി ചോദ്യം ചെയ്യൽ നോട്ടീസ് അയച്ചിട്ടുണ്ട്.അടുത്തയാഴ്ചയാണ് ഇവരെ ചോദ്യം ചെയ്യുക. കിഫ്ബി ഫെമ നിയമം ലംഘിച്ചതായി ഇഡി വ്യക്തമാക്കി. കിഫ്ബി അക്കൗണ്ടുള്ള ബാങ്ക് മേധാവികൾക്കും ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്.

കിഫ്ബിയുടെ ബാങ്കിംഗ് പാർട്ണറായ ആക്സിസ് ഹോൾസെയിൽ ബാങ്കിന്റെ മേധാവിക്കാണ് നോട്ടീസ് നൽകിയത്.കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡി ആരോപിക്കുന്നത്. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു എന്നും അതിനാലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നുമാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here