ന്യൂഡൽഹി: ഇന്ധനവില വർദ്ധനവ് തടയാൻ എക്‌സൈസ് നികുതി വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ കുറവുണ്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യയിൽ ആ കാലയളവിൽ എക്‌സൈസ് നികുതി കൂട്ടിയിരുന്നു.

എക്‌സൈസ് നികുതി കൂട്ടിയതുമൂലം അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറയുന്നതിന്റെ ഗുണം സാധാരാണക്കാരായ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് വിദഗദ്ധർ അഭിപ്രായപ്പെട്ടിരുന്നു.ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കൂടുകയാണ്.ഇതിന് ആനുപാതികമായ എക്‌സൈസ് നികുതിയും ഉയരുകയാണ്. ഇത് സാധാരണക്കാർക്ക് ഇരുട്ടടിയാകുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം പൊതുമേഖലാ എണ്ണക്കമ്പനികൾ, ചില സംസ്ഥാന സർക്കാരുകൾ എന്നിവരുമായി നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here