മലപ്പുറം: 3 മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂർ എംഎല്‍എ പി.വി.അൻവര്‍ നാട്ടില്‍ തിരിച്ചെത്തി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലായിരുന്ന അൻവർ കോഴിക്കോട്ട് വിമാനമിറങ്ങി. എംഎല്‍എയെ സ്വീകരിക്കാൻ പ്രവര്‍ത്തകരുടെ വലിയൊരു സംഘം വിമാനത്താവളത്തിനു പുറത്തു കാത്തുനിൽപ്പുണ്ട്. അടുത്ത 7 ദിവസം എടക്കരയിലെ വീട്ടിൽ അൻവര്‍ ക്വാറന്റീൽ കഴിയുമെന്നാണു സിപിഎം നേതൃത്വം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here