തിരുവനന്തപുരം: നിയമസഭ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മത്സരിക്കും. 81 സീറ്റുകളുടെ കാര്യത്തില്‍ ധാരണയായി. ബാക്കി പത്തു സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം എംപിമാര്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കി.

മുംസ്ലീം ലീഗിന് 27 സീറ്റുകള്‍ നല്‍കി. കേരള കോണ്‍ഗ്രസിന് 10 സീറ്റുകള്‍ നല്‍കും. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല, തൃക്കരിപ്പൂര്‍ എന്നിവയാണ് കേരള കോണ്‍ഗ്രസിന് നല്‍കിയ സീറ്റുകള്‍.

മട്ടന്നൂര്‍, ചാവറ, കുന്നത്തൂര്‍, ഇരവിപുരം, ആറ്റിങ്ങല്‍ എന്നീ അഞ്ചു സീറ്റുകള്‍ ആര്‍എസ്പിക്ക് നല്‍കി. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയ്ക്ക് എലത്തൂര്‍, പാല രണ്ടു സീറ്റുകള്‍ നല്‍കി. ജനതാദളിന് മലമ്പുഴയും സിഎംപിക്ക് നെന്മാറയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് പിരവവും നല്‍കി. അതേസമയം വടകരയില്‍ കെകെ രമ മത്സരിക്കുകയാണെങ്കില്‍ ആര്‍എംപിയെ യുഡിഎഫ് പിന്തുണയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here