കൊച്ചി :  വിദ്യാർത്ഥികളുമായി സംവാദം, സ്ത്രീശാക്തീകരണം, തത്വചിന്ത  എന്നിവയിൽ സുദീർഘമായ ക്ലാസ്, സംശയങ്ങൾക്ക് വ്യക്തമായ മറുപടി. കോൺഗ്രസ് ദേശീയ നേതാവും, വയനാട് എം പിയുമായ രാഹുൽ ഗാന്ധിയുടെ കൊച്ചിയിലെ ആദ്യപരിപാടി എറണാകുളം സെന്റ് തേരേസാസിലായിരുന്നു.
അധ്യാപകനായും, മോട്ടിമേറ്ററായുമായി രാഹുൽ മാറി. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി, തത്വചിന്തയിൽ ക്ലാസ് എന്നിവയുമായി കത്തിക്കയറിയ വിദ്യാർത്ഥികൾക്ക് സ്വയം രക്ഷയ്ക്കുള്ള മാർഗവും പറഞ്ഞുകൊടുത്തായിരുന്നു രാഹുലിന്റെ മടക്കം.
രാവിലെ 12 ഓടെ എറണാകുളം സെന്റ് തേരേസാസിൽ എത്തിയ രാഹുൽ ഗാന്ധിയെ ഉത്തരേന്ത്യൻ നൃത്തത്തോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here