രാജ്യത്തെ ഞെട്ടിച്ച് അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. അമേരിക്കയിലെ കൊളറാഡോയില്‍ പുലര്‍ച്ചയോടെ നടന്ന വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ബുല്‍ദറിലെ സൂപ്പര്‍മാര്‍ക്കറ്റിന് സമീപമായാണ് വെടിവെപ്പ് ഉണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഷര്‍ട്ട് ധരിക്കാതെ എത്തിയ അക്രമി യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. വെടിവെപ്പില്‍ ആറുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

വെടിവെപ്പിനു ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് കീഴ്‌പ്പെടുത്തി. അറ്റ്‌ലാന്റയില്‍ ഉണ്ടായ വെടിവെപ്പിന്റെ നടുക്കം മാറുന്നതിനു മുന്‍പാണ് ഇപ്പോള്‍ വീണ്ടും വെടിവെപ്പുണ്ടായിരിക്കുന്നത്. അറ്റ്ലാന്റയില്‍ ഉണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ മരിച്ചിരുന്നു. അമേരിക്കയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. വെടിവെപ്പ് സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വിവരം അറിഞ്ഞ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here