കൊച്ചി ; യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽഗാന്ധി കൊച്ചിയിലെത്തി. വൈപ്പിൻ, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലാണ് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. വൈപ്പിനിൽ നിന്നും ജനങ്ങൾക്കൊപ്പം ജഗ്ഗാറിലാണ് ഫോർട്ട് കൊച്ചിയിലെത്തിയത്.തുടർന്ന് ആലപ്പുഴയിലെത്തിയ രാഹുൽ ഗാന്ധി റോഡ് ഷോയിലും പങ്കെടുത്തു.
രാഹുൽ രണ്ടാം ദിവസമായ ഇന്ന് കൊച്ചിയിലേക്ക് വീണ്ടും തിരിച്ചെത്തും.

മത്സ്യതൊഴിലാളികളുടെ ഒപ്പമാണ് കോൺഗ്രസ് എന്ന സന്ദേശമാണ് രാഹുൽ തന്റെ പ്രചാരണ പരിപാടിയിൽ പ്രധാനമായും ഉയർത്തിയത്.രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയോടെ എല്ലാ രാഷ്ട്രീയ നേതാക്കളും കൂട്ടത്തോടെ കേരളത്തിലേക്ക് എത്തും. സുഭാഷിണി അലി, സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ സി പി എം നേതാക്കളും കേരളത്തിലേക്ക് എത്തും.
ബി ജെ പി നേതാവും കേന്ദ്ര അഭ്യന്തരവകുപ്പ് മന്ത്രിയുമായ അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് കേന്ദ്രമന്ത്രിമാർ എന്നിവരും തുടർ ദിവസങ്ങളിൽ കേരളത്തിലെത്തും.
പ്രധാന മന്ത്രി നരേന്ദ്രമോദി ഈമാസം അവസാനം രണ്ട് കേന്ദ്രങ്ങളിൽ പ്രസംഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here