പി പി ചെറിയാന്‍

ലൂയിസ് വില്ല(കെന്റുക്കി): ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ശ്രീയാന്‍സി കുമാരിയുടെ (10) പാന്‍ഡമിക്ക് 2020, പോയറ്റിക് വിന്റര്‍ ഈവനിംഗ്സ്(Pandamic 2020, Poetic Winter Evenings) എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കെന്റുക്കി ലൂയിസ് വില്ലായില്‍ നിന്നുള്ള അഞ്ചാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയുടെ പാന്‍ഡമിക്കിനെ കുറിച്ചുള്ള ആദ്യ കവിതാ സമാഹാരമാണിത്. യഥാര്‍ത്ഥ ജീവിതത്തില്‍, തന്റെ ഭാവനയില്‍ നിന്നും ഉരുതിരിഞ്ഞു വന്ന ഈ കവിതാസമാഹാരം വായനക്കാരുടെ മനം കവരുന്നതാണ്.

വാക്കുകളേയും, അക്ഷരങ്ങളേയും അമിതമായി സ്നേഹിച്ചിരുന്ന കുമാരി വളരെ ചെറുപ്പത്തില്‍ തന്നെ ചെറുകഥകള്‍ എഴുതാറുണ്ടായിരുന്നുവെന്ന് മാതാവ് ഗരീമാ കുമാരി പറഞ്ഞു. 2020 വിന്ററിലാണ് കുമാരി ആദ്യ കവിത രചിച്ചത്. തുടര്‍ന്ന് നിരവധി കവിതകള്‍ രചിക്കുകയും എല്ലാം ചേര്‍ത്ത് ഒരു പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തുകയുമായിരുന്നു.

വിവിധ രാജ്യങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് കുമാരിയുടെ കവിതകള്‍ വായിക്കുനനതിലൂടെ സ്വയമായി കവിതാ രചനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയുമെന്നും മാതാവ് പറഞ്ഞു. മാത്രമല്ല മഹാമാരിയുടെ പിടിയില്‍ മാനസികമായി തളര്‍ച്ച ബാധിച്ചവര്‍ക്ക് ഉത്തേജനം നല്‍കുന്നതിന് കൂടെ ഈ കവിത ഉപകരിക്കുമെന്നും ഇവര്‍ പ്രത്യാശിക്കുന്നു.

ഈ പുസ്തകത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നല്‍കുമെന്നും കുമാരി പറഞ്ഞു. ആമസോണില്‍ ഈ പുസ്തകം ലഭിക്കുമെന്നും ഇവര്‍ കൂട്ടിചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here