സ്വന്തംലേഖകൻ

കൊല്ലം ; ആഴക്കടൽ മത്സ്യബന്ധനകരാർ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന ആരോപണം തെറ്റെന്ന് രേഖകൾ. വകുപ്പ് സെക്രട്ടറിമാരും മുഖ്യമന്ത്രിയുടെ ഓഫീസും എല്ലാം അറിഞ്ഞിരുന്നുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട രേഖകളിൽ പറയുന്നത്.

കെ എസ് ഐ ഡി സി അമേരിക്കൻ കമ്പനിയായ ഇ എം സി സി യുമായി
സർക്കാറിന് ഒന്നും അറിയില്ലൈന്നും കെ എസ് ഐ ഡി സി എം ഡി പ്രശാന്ത് തനിച്ചുണ്ടാക്കിയ കരാറാണ് അതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
ഉൾനാടൻ ജലഗതാഗത സെക്രട്ടറി, മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്‌ക്കർ, പ്രസ് സെക്രട്ടറി പി എം മനോജ്, അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് തുടങ്ങിയവരും എല്ലാ രേഖകളും കണ്ടിരുന്നതായാണ് രേഖകളിൽ പറയുന്നത്. 350 പേജുകളുള്ള ഫയലാണ് ഏഷ്യാനെറ്റ് പുറത്തുകൊണ്ടുവന്നത്. 2020 ഡിസംബർ 21 മുതൽ കെ എസ് ഐ ഡി സി എം ഡി എൻ പ്രശാന്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ആഴക്കടൽ മത്സ്യബന്ധന കരാറിൽ ചർച്ചകൾ നടന്നിരുന്നു. 1200 കോടിരൂപയുടെ വർക്ക് ഓർഡർ ഉണ്ടായിരിക്കുന്നു എന്നും, സർക്കാരിന്റെ വലിയ നേട്ടമായി ഇത് പത്രങ്ങളിൽ വരണമെന്നും, ധാരണാ പത്രം ഒപ്പിടുന്ന ചടങ്ങിൽ ഓൺലൈനായി പങ്കെടുക്കുമെന്നും ഫയലിൽ കുറിച്ചിട്ടുണ്ട്.

എം ഒ യു ഒപ്പിടുന്നതിനു മുൻപ് ജലവകുപ്പ് അഡീഷണൽ ഡയറക്ടറുമായി ചർച്ച നടത്തിയതിനും ഫയൽ തെളിവു നൽകുന്നു. കെ എസ് ഐ ഡി സി എം ഡി പ്രശാന്ത് ഐ എ എസ് മാത്രമാണ് ഈ എം ഒ യു ഒപ്പിട്ടതെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്.

ഇ എം സി സി പറയുന്നതുപോലെ ഒരു കരാറുമില്ലെന്നാണ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ പറയുന്നത്. കപ്പലുണ്ടാക്കിക്കൊടുക്കാനാണ് ഇ എം സി സി എന്ന കമ്പനി വന്നതെന്നും, ആഴക്കടൽമത്സ്യബന്ധനമെന്നത് ചർച്ചകളിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ആരോപണം. കെ എസ് ഐ ഡി സി എം ഡി എൻ പ്രശാന്തും മുഖ്യമന്ത്രിയുടെ ഓഫീസുമായും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരുമായും നിരന്തരമായി നടത്തിയ ആശയവിനിമയം വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നതോടെ സർക്കാർ വീണ്ടും പ്രതിക്കൂട്ടിലാവുകയാണ്.

മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് എല്ലാ ഇടപാടുകളും നടന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.  

LEAVE A REPLY

Please enter your comment!
Please enter your name here