രാജേഷ് തില്ലങ്കേരി


കേരളത്തിൽ തുടർഭരണമെന്നാണ് മുത്തശ്ശിപത്രത്തിന്റെയും കണ്ടെത്തൽ, കേരളത്തിലെ കോൺഗ്രസിനെ സഹായിക്കാൻ എന്നും കൂടെയുണ്ടായിരുന്നവരായിരുന്നു മനോരമ. ആരൊക്കെ തള്ളിപ്പറഞ്ഞാലും, മനോരമ കുഞ്ഞൂഞ്ഞിനെ തള്ളിപ്പറയുകയില്ല. അത്രയ്ക്കുണ്ട് കുഞ്ഞൂഞ്ഞുമായുള്ള മനോരമയുടെ ആത്മബന്ധം. എന്നാലിതാ മനോരമയും കോൺഗ്രസിനെ കൈവിടുകയാണ്.


കോവിഡ് കാലത്ത്
മെലിഞ്ഞ്, ഉണങ്ങിപ്പോയ മനോരമയെയും മറ്റു പത്രങ്ങളെയും സഹായിക്കാൻ ആകെയുണ്ടായിരുന്നത് സർക്കാർ പരസ്യം മാത്രമായിരുന്നു. 200 കോടി രൂപയുടെ പരസ്യമാണ് പത്രങ്ങൾക്ക് നൽകിയത്. അതിന്റെ ഉപകാരസ്മരണയാണ് അഭിപ്രായ സർവ്വെ എന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.

ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെയുള്ള ദിവസങ്ങളിലായിരുന്നുവത്രെ സർവ്വേ, സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനു മുൻപ് നടത്തിയ സർവ്വെയിലാണ് ജയപരാജയങ്ങളൊക്കെ തീരുമാനിക്കപ്പെട്ടത്. പിണറായി സർക്കാർ അധികാരത്തിൽ
തിരിച്ചുവരുമെന്നാണ് മനോരമ പോലും പറയുന്നത്. മനോരമ പറഞ്ഞാൽ പിന്നെ ഒരു മാറ്റവും ലോകത്ത് സംഭവിക്കില്ലല്ലോ.

പരസ്യ ഏജൻസികളുടെ താല്പര്യമാണ് ഒരു മാധ്യമ സ്ഥാപനത്തിന് ഏറ്റവും വലുത്. സ്ഥാപനം നിലനിൽക്കണമെങ്കിൽ ഏജൻസി
പറയുന്നതുപോലെ വാർത്തകൾ നൽകണം. അത് അക്ഷരം പ്രതി അനുസരിക്കുകയാണ് കേരളത്തിലെ എല്ലാ മാധ്യമങ്ങളും.

എന്നോ, ആരോ തയ്യാറാക്കിയ സർവ്വേ റിപ്പോർട്ട്, ഒരു ആധികാരികതയുമില്ലാതെ വമ്പൻമാരായ പത്രാധിപന്മാർ ഇരുന്ന് തള്ളുന്ന കാഴ്ച പാവം മനോര പ്രേക്ഷകർ ആവേശത്തോടെ കണ്ടു തീർത്തു. അതും കേരളത്തിൽ ഒരു മണ്ഡലത്തിലും സ്ഥാനാര്ഥികളെപ്പോലും പ്രഖ്യാപിക്കും മുൻപ് നടന്ന സർവ്വേ! സർവ്വേ പൂത്തിയാക്കി ഒരു മാസത്തിലേറെയായിട്ടും മനോരമ ചാനലിന്റെ തട്ടും പുറത്ത് വിശ്രമിക്കുകയായിരുന്നു സർവ്വേ റിപ്പോർട്ട്. തെരെഞ്ഞെടുപ്പ് അടുക്കാറാകുമ്പോൾ സർവ്വേ ഫലം എടുത്തിട്ടല്ലല്ലേ കാര്യമുള്ളൂ. ഇരുട്ടടി നടത്തുന്ന ഭീരുക്കളുടെ സ്വഭാവം മുത്തശ്ശിപ്പത്രം ഇത്രയും കാലം ചെയ്തുകൊണ്ടിരുന്നത് എൽ.ഡി.എഫിനെതിരെയായിരുന്നു. എന്തായാലൂം തിന്ന ചോറിനു നന്ദി കാട്ടേണ്ടേ! കോവിഡ് കാലത്ത് താഴു വീഴാനിരുന്ന ചാനൽ ഓഫീസിനു കൂടുതൽ കരുത്തോടെ എണ്ണയിട്ടൂകൊടുത്ത പണറായി മാമൻ നീണാൾ വാഴട്ടെ. ഇത്തരം പ്രത്യുപകാരങ്ങൾ പുതിയ സർവേയുടെ രീതിയിലോ മറ്റോ ഇനിയും പ്രതീക്ഷിക്കാം . സ്റ്റേ ട്യുൻഡ്…
 
മനോരമയും, ഏഷ്യാനെറ്റും, 24 ന്യൂസും ഒക്കെ കുഴിച്ച കുഴിയിൽ വോട്ടർമാർ വീഴുമോ, അതോ യഥാർത്ഥ ജനാധിപത്യം വിജയിക്കുമോ എന്ന് കാണാനിരിക്കുന്നതേയുള്ളൂ….  



വിശ്വാസികളെ ഇതിലേ….ഇതിലേ…..


വിശ്വാസികളോട് തൊട്ടുകൂടായ്മയില്ലെന്നാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറയുന്നത്. വിശ്വാസിയായതിനാൽ അകറ്റിനിർത്തില്ലെന്നും എല്ലാ സംരക്ഷണവും നല്കുമെന്നുമാണ്



തെറിവിളിക്കുന്ന സ്ഥാനാർത്ഥി;  കൂവിതോൽപ്പിക്കാൻ വോട്ടർമാർ


പൂഞ്ഞാർ കേരളത്തിലെ ഏറെ പ്രത്യേകതകളുള്ള മണ്ഡലമാണ്. മുന്നണികളുടെയൊന്നും സഹായമില്ലാതെ പി സി ജോർജ്ജ് ജയിച്ചുകയറിയ മണ്ഡലമെന്ന പ്രത്യേകതയാണ് പൂഞ്ഞാറിനുണ്ടായിരുന്നത്. ഇത്തവണയും പി സി പൂഞ്ഞാറിലുണ്ട്, പതിവുപോലെ എല്ലാ മുന്നണികളെയും വെല്ലുവിളിച്ച് പി സി മുന്നേറുകയാണ്. യു ഡി എഫിൽ കയറിക്കൂടാൻ ശ്രമം നടത്തിയെങ്കിലും അതൊന്നും നടന്നില്ല. ഇതോടെ ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കാനും, പി സി സമയം കണ്ടെത്തി. എന്നാൽ പി സിയുടെ വെളിപ്പെടുത്തലിന് വലിയ ആയുസുണ്ടായില്ല.

എൻ ഡി എയിലേക്കാണ് കണ്ണെങ്കിലും അക്കാര്യം തുറന്നു പറയാൻ പി സി ക്ക് അത്രയങ്ങോട്ട് ധൈര്യമില്ല.
ഏഴാംതവണയാണ് പി സി ജോർജ്ജ് പൂഞ്ഞാറിൽ നിന്നും ജനവിധി തേടുന്നത്. എന്നാൽ ഇത്തവണ പതിവു കാഴ്ചയല്ല പൂഞ്ഞാറിൽ. യു ഡി എഫും പൂഞ്ഞാറിൽ ശക്തമായി പി സി യെ നേരിടുകയാണ്. യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ ടോമി കല്ലാനിയും എൽ ഡി എഫ് സ്ഥാനാർത്ഥിയായി സെബാസ്റ്റ്യൻ കുളത്തുങ്കൽ, എൻ ഡി എ സ്ഥാനാർത്ഥിയായി എം പി സെന്നും മത്സര രംഗത്തുണ്ട്. 
 
ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തുന്നതാണ് പി സി പൂഞ്ഞാറിൽ ജയിച്ചുകയറാൻ കാരണമെന്ന ആരോപണത്തെതുടർന്ന് എല്ലാ മുന്നണികളും ശക്തരെയാണ് ഇത്തവണ രംഗത്തിറക്കിയത്.
മുസ്ലിം വിരുദ്ധ പരാമർശവും, വിവിദ വിവാദങ്ങളും പി സി ക്ക് പൂഞ്ഞാറിൽ തിരിച്ചടിയാവുമെന്നാണ് പ്രതിയോഗികളുടെ കണക്കുകൂട്ടൽ.
പി സിയോട് പഴയ അടുപ്പം സൂക്ഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് മുസ്ലിം സംഘടനകളും. പൂഞ്ഞാറിന്റെ വിധി മാറുമോ, അതോ വീണ്ടും പി സി ചരിത്രം ആവർത്തിക്കുമോ ?

കഴിഞ്ഞ ദിവസം
വോട്ടുതേടിയെത്തിയ പി സി ജോർജ്ജിനെതിരെ  ഒരു സംഘം കൂവി പ്രതിഷേധിച്ചിരുന്നു. കൂവിയവരെ ഉച്ചഭാഷിണിയിലൂടെ തെറിപറയാനും പി സി മറന്നില്ല. എന്തായാലും കൂവിയ വോട്ടമാരുടെ വോട്ട് വേണ്ടെന്ന് പി സി പറഞ്ഞിട്ടുണ്ട്.

കോൺഗ്രസിന് ഇതിലും വലിയ എന്തോ വരാനിരുന്നതാണ്….


നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. പേടിക്കേണ്ട, കേരളത്തിലല്ല തമിഴ് നാട്ടിലാണ്. കോൺഗ്രസിന്റെ ജനാധിപത്യ സമീപനത്തിൽ ആകൃഷ്ടയായാണ് ഷക്കീല കോൺഗ്രസിൽ ചേർന്നത്. ഖുഷ്ബു നേരത്തെ വല്ലാതെ ആകൃഷ്ടയായി വരികയും പിന്നീട് ബി ജെ പിയിലേക്ക് പോവുകയും ചെയ്തിരുന്നു. എന്തായാലും ഖുഷ്ബു കാണിച്ച അത്രയും വഞ്ചന ഷക്കീല കോൺഗ്രസിനോട് കാണിക്കില്ലെന്ന് കരുതാം.


ആന്റണി അധികാര രാഷ്ട്രീയം ഉപേക്ഷിച്ച് കേരളത്തിലേക്ക് തിരിക്കുമ്പോൾ…

കേരളരാഷ്ട്രീയത്തിൽ ഒരിക്കലും മാറ്റിനിർത്താൻ പറ്റാത്ത നേതാവാണ് എ കെ ആന്റണി . ആന്റണിയെ ഒഴിവാക്കിയൊരു കേരള ചരിത്രം സാധ്യമല്ല. കോൺഗ്രസിൽ ചാണക്യനായി കെ കരുണാകരൻ മാറിയപ്പോൾ ദേശീയ നേതൃത്വത്തെപോലും വെല്ലുവിളിച്ച് നേതാവായി മാറിയതാണ് എ കെ ആന്റണി. 
 
കേരളത്തിലും കേന്ദ്രത്തിലും എന്നും അധികാരസ്ഥാനത്തിരുന്ന സീനിയർ നേതാവ്. ഒരുകാലത്ത് രണ്ടാമനായി പോലും വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ കോൺഗ്രസിന് ദേശീയതലത്തിൽ തിരിച്ചടി കിട്ടിയപ്പോൾ ഏ.കെ. ആന്റണിയെന്ന നേതാവ് കോൺഗ്രസിൽ തീർത്തും ഏകനായി.  വയലാർ രവിയും, എ കെ ആന്റണിയും ഒരുകാലത്ത് കോൺഗ്രസിന്റെ രണ്ട് മുഖങ്ങളായിരുന്നു. കേരളത്തിൽ നിന്നും വളർന്ന് ദേശീയ നേതാക്കളായി മാറിയ രണ്ട് നേതാക്കളും ഇന്ന് ശക്തരല്ല. ഒരു കാലത്ത് ഉമ്മൻ ചാണ്ടിപോലും ആന്റണിയെ തള്ളിപ്പറഞ്ഞു.

കോൺഗ്രസിൽ എന്നും ക്ലീൻ ഇമേജുള്ള നേതാവായിരുന്നു എ.കെ ആന്റണി. റിട്ടയർമെന്റ്
പ്രഖ്യാപിക്കുകയാണ് ആന്റണി. രാജ്യസഭാ അംഗത്തിന്റെ കാലാവധി തീരുന്നതോടെ കേരളത്തിലേക്ക് മടങ്ങും. 17 വർഷം മുൻപാണ് കേരളത്തിൽ നിന്നും എ കെ ആന്റണി ദേശീയ രാഷ്ട്രീയത്തിലേക്ക് ചേക്കേറുന്നത്.

ഇനി പാർലമെന്ററി രംഗത്ത് ഉണ്ടാവില്ലെന്ന് വ്യക്തമാക്കുകയാണ് ആന്റണി. വിരമിക്കൽ പ്രഖ്യാപിച്ചു എന്നു വേണമെങ്കിൽ പറയാം.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നേരിടുന്ന തിരിച്ചടിയും, ഹൈക്കമാന്റിൽ കെ സി വേണുഗോപാൽ നേടിയ മേൽകയ്യുമാണ് ആന്റണിയെ തളർത്തിയിരിക്കുന്നത്.

എന്തായാലും ഞാൻ ഇനി ഒന്നിനുമില്ലെന്നു വ്യക്തമാക്കിയിരിക്കയാണ് എ കെ ആന്റണി, തലമുറകൈമാറ്റം പ്രഖ്യാപിച്ചിരിക്കുന്നു എന്ന് അർത്ഥം.

ആലപ്പുഴ ചേർത്തല സ്വദേശിയായ അറക്കപറമ്പിൽ കുര്യൻ പിള്ളയുടെയും ഏലിക്കുട്ടിയുടെയും മകനാണ് ആന്റണി. കെ എസ് യു വിലൂടെ രാഷ്ട്രീയത്തിലെത്തി. 1969 ൽ കെ പി സി സി സെക്രട്ടറിയായി. 1970 ൽ ചേർത്തലയിൽ നിന്നും അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1973 ൽ കെ പി സി സി അധ്യക്ഷൻ. 1977 ൽ കെ കരുണാകരനെ വീഴ്ത്തി മുഖ്യമന്ത്രിയായി. 37 വയസുമാത്രമായിരുന്നു ആന്റണിക്ക് പ്രായം.  കേരളാ മുഖ്യമന്ത്രിയും പിന്നീട് കേന്ദ്രമന്ത്രിയുമായി.

അടിയന്തിരാവസ്ഥയ്ക്ക് ശേഷം
ഇന്ദിരാഗാന്ധിയുമായി പിണങ്ങി 1978 ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. കേരളത്തിലെ കോൺഗ്രസിൽ എ ഗ്രൂപ്പ് എന്ന ഗ്രൂപ്പുണ്ടാക്കി പാർട്ടി വിട്ടു. 1980 ൽ സി പി എമ്മുമായി സഖ്യമുണ്ടാക്കി. എന്നാൽ ആ പിണക്കം അധികകാലം നീണ്ടു നിന്നിലല്ല. 1984 ൽ കെ കരുണാകരന്റെ നേതൃത്വത്തെ അംഗീകരിച്ച് കോൺഗ്രസ് പാർട്ടികൾ ഒന്നായി. 
 
എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പിസം എന്നും തുടർന്നു. കരുണാകരനുശേഷം രണ്ടാമത്തെ നേതാവായി ആന്റണി വളർന്നു. 1984 ൽ എ ഐ സി സി അംഗം, 1985 ൽ രാജ്യസഭാ അംഗം. 1991 ൽ രണ്ടാം വട്ടവും രാജ്യസഭാ അംഗം. പി വി നരസിംഹറാവു മന്ത്രിസഭയിൽ അംഗമായി. കാബിനറ്റ് മന്ത്രിയായിരുന്നു ആന്റണി പഞ്ചസാര കുംബകോണത്തെ തുടർന്നാണ് കേന്ദ്ര മന്ത്രി സഭാംഗത്വം രാജിവച്ചത്.

കേരളത്തിലേക്ക് തിരിച്ചെത്തിയ ആന്റണി 1995 ൽ ആന്റണി വീണ്ടും കേരളത്തിൽ മുഖ്യമന്ത്രിയായി. 2001 ൽ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി.

2004 ൽ
ലോകസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചു. പിന്നീട് കേന്ദ്രമന്ത്രിയുടെ റോളിലാണ് ആന്റണിയെ കാണുന്നത്. രണ്ട് ടേമിലായി പത്ത് വർഷം രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു ആന്റണി. കേരളത്തിൽ മറ്റൊരു നേതാവിനും ലഭിക്കാത്ത അവസരങ്ങളാണ് ആന്റണിക്ക് ലഭിച്ചിരുന്നത്. അഞ്ച് തവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു ആന്റണി.  

എൻ പ്രശാന്ത് എന്ന മഹാൻ…. ആഴക്കടലിൽ കിടന്നു പിടയ്ക്കുന്നവർ


എൻ പ്രശാന്തിനെ മഹാൻ എന്ന് പരിഹസിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെ ആ മഹാൻ പ്രതിക്കൂട്ടിലാക്കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു എൻ പ്രശാന്ത് ഐ എ എസിനെതിരെ യുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
എല്ലാം ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളാണെന്നാണ് ആരോപണം. ഒന്നും അറിയില്ല, എന്താണ് ആഴക്കടൽ, എന്താണ് മത്സ്യബന്ധനം അതുപോലും തിക്കറിയില്ലെന്നു പറയുന്ന പിണറായി  എല്ലാം അറിയുന്നത് കെ എസ് ഡി സിയുടെ എം ഡിയായ ഒരു ഐ എ എസ് ഉദ്യോഗസ്ഥനുമാത്രമാണെന്ന് പതിവ് മറുപടിയിലാണ് ഇപ്പോഴും. അമേരിക്കൻ കമ്പനിയുമായി ആ പഹയൻ ഉണ്ടാക്കിയ കരാറിന്റെ ഉത്തരവാദിത്വമൊന്നും ഏറ്റെടുക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താൻ കഴിയില്ലെന്നാണ് പിണറായിയുടെ വെല്ലുവിളി. ശരിയാ… അത് നേരത്തെ ശിവശങ്കറും, സി എം രവീന്ദ്രനും ഒക്കെ ചേർന്ന് കളങ്കപ്പെടുത്തിയതാണല്ലോ  മുഖ്യമന്ത്രിയുടെ ഓഫീസ്.

ഒന്നും അറിഞ്ഞില്ലെന്നുള്ള പല്ലവി വീണ്ടും ആവർത്തിക്കുകയാണ് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും. തെരഞ്ഞെടുപ്പ് കാലമല്ലേ, അങ്ങിനയല്ലേ പറയാൻ പാടുള്ളൂ… ആ മഹാനായ ഐ എ എസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ കാര്യം എന്താവുമോ ആവോ….

ബി ജെ പി എഴുപത് സീറ്റുകളിൽ ജയിക്കുമെന്ന് കൃഷ്ണദാസ്

കേരളത്തിൽ 30 സീറ്റുകൾ കിട്ടിയാൽ ഭരണത്തിൽ വരുമെന്നായിരുന്നു നേരത്തെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന. 140 സീറ്റാണ് കേരളത്തിലുള്ളത്. കേവല ഭൂരിപക്ഷം എന്നത് 71 സീറ്റാണ്. പിന്നെ എങ്ങിനെ 35 സീറ്റുകൾ ലഭിച്ചാൽ കേരളം ഭരിക്കുമെന്നായിരുന്നു എല്ലാവരുടെയും സംശയം, ഇപ്പോഴിതാ ആ സശയം തീർന്നിരിക്കുന്നു.
 
70 സീറ്റുകിട്ടുമെന്നാണ് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് പറയുന്നത്. ശരിക്കും 72 സീറ്റുകളാണ് കിട്ടേണ്ടിയിരുന്നത്. ഗുരുവായൂർ, തലശ്ശേരി സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിപ്പോയതോടെ സീറ്റുകളുടെ എണ്ണം രണ്ടെണ്ണം കുറഞ്ഞതാകാനാണ് വഴി. എന്തൊരോ എന്തോ… തലശേരിയിലെ ബി ജെ പി പ്രവർത്തകർ ഇതൊന്നും കേൾക്കേണ്ട….വിവരം അറിയും….

വാൽക്കഷണം :


ഇരട്ടവോട്ടിനെകുറിച്ചായിരുന്നു രമേശ് ചെന്നിത്തല കുറേ ദിവസങ്ങളായി പറഞ്ഞുകൊണ്ടിരുന്നത്. പോരാട്ടം ഫലം കണ്ടുകൊണ്ടിരിക്കയാണ്. എന്നാൽ ചെന്നിത്തലയെ ഒരു സർവ്വേക്കാരനും മുഖ്യമന്ത്രിയായി കാണുന്നില്ല, കഷ്ടടം തന്നെ…

LEAVE A REPLY

Please enter your comment!
Please enter your name here