തിരുവനന്തപുരം: മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തടഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തടഞ്ഞത്. കമ്മീഷൻ നടപടി പ്രതിപക്ഷ എതിർപ്പ് മൂലമെന്ന് സൂചന.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനായിരുന്നു തീരുമാനം. ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ചാണ് തീരുമാനിച്ചത്.സർക്കാർ പദ്ധതി നടപ്പാക്കാൻ ഉത്തരവിറക്കിയത് പെരുമാറ്റച്ചട്ടം വരും മുമ്പെയായിരുന്നു. ഫെബ്രുവരി നാലിനായിരുന്നു ഉത്തരവ്.

എന്നാൽ സർക്കാരിന്റെ എല്ലാവിധ സഹായവിതരണങ്ങളും തെരഞ്ഞെടുപ്പിന്റെ മറവിൽ മുടക്കാൻ പ്രതിപക്ഷം ശ്രംേ നടത്തിവരികയായിരുന്നു. വിഷുഈസ്‌റ്റർകിറ്റ്‌ മുടക്കാനും പ്രതിപക്ഷ നേതാവ്‌ പരാതി നൽകിയിട്ടുണ്ട്‌. അതിന്റെ ഭാഗമാണ്‌ ഇപ്പോഴത്തെ നടപടി എന്നാണ്‌ സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here