മലയാള സിനിമാ ഗാനശാഖയ്ക്കു 400 ൽ പരം സിനിമകളിൽ നിന്ന് വമ്പിച്ച സൂപ്പർഹിറ്റുകൾ ഉൾപ്പെടെ ആയിരത്തിലേറെ അവിസ്മരണീയ ഗാനങ്ങൾ സമ്മാനിച്ച മലയാളത്തിന്റെ മൊസാർട് ശ്രീ ജോൺസൻ മാഷിന്
അദ്ദേഹത്തിന്റെ അറുപത്തിയഞ്ചാം ജന്മദിനമായ മാർച്ച് 26 ന് അമേരിക്കൻ മണ്ണിൽ നിന്ന് സാധക മ്യൂസിക് സ്കൂൾ ഗാനാദരം അർപ്പിക്കുന്നു.

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാധക മ്യൂസിക് സ്കൂളിന്റെ ഭാഗമായ സാധക എന്റെർറ്റൈന്മെന്റാണ് ജോൺസൻ മാഷിന് സ്നേഹാദരം അർപ്പിക്കുന്നത് . “നേരം പുലരുമ്പോൾ” എന്ന ചിത്രത്തിനു വേണ്ടി ശ്രീ ഒ എൻ വി കുറുപ്പ് രചിച്ച് ജോൺസൻ മാസ്റ്റർ ഈണം നൽകി ഗാനഗന്ധർവൻ ശ്രീ യേശുദാസ് ആലപിച്ച ‘എന്റെ മൺവീണയിൽ കൂടണയാൻ’ എന്ന ഗാനം സാധക മ്യൂസിക് സ്കൂളിന്റെ സാരഥിയും, ഗായകനുമായ ശ്രീ K .I . അലക്സാണ്ടർ കവർ സോങ് ആയി അവതരിപ്പിക്കുകയാണ്. വരികളുടെ അർഥം പൂർണ്ണമായി ഉൾക്കൊണ്ട് ,ഭാവാത്മകമായി , ഗാനത്തിന്റെ ആത്മാവറിഞ്ഞുകൊണ്ടുള്ള അലക്സാണ്ടറുടെ ആലാപനം ജോൺസൻ മാഷിന്റെ ഓർമ്മകളിലേയ്ക്കും, ഒരിക്കലും തിരിച്ചു വരാത്ത മലയാള സിനിമ സംഗീതത്തിന്റെ ആ സുവർണ്ണ കാലത്തേക്കും സംഗീതാസ്വാദകരെ കൂട്ടികൊണ്ടു പോകും എന്നുറപ്പാണ് . ജോൺസൻ മാസ്റ്ററിന്റെ പ്രിയ
പത്നി റാണി ജോൺസൻ ആണ് ഈ കവർ സോങ്ങിന്റെ ഒഫീഷ്യൽ ലോഞ്ച് നിർവ്വഹിക്കുന്നത് .

1953 മാർച്ച് 26 ന് തൃശ്ശൂരിൽ ജനിച്ച ജോൺസൻ മാസ്റ്റർ വളരെ ചെറിയ പ്രായത്തിൽ തന്നെ പള്ളിയിലെ പാട്ടു സംഘത്തിൽ അംഗമാകുന്നതോടെയാണ് അദ്ദേഹത്തിന്റെ സംഗീത വാസന പുറം ലോകം അറിയുന്നത് .
ഗിറ്റാറിലും , ഹാർമോണിയത്തിലും കുഞ്ഞു നാളിലെ പ്രാവീണ്യം തെളിയിച്ച ജോൺസൻ കൂട്ടുകാരുമൊത്തു വോയിസ് ഓഫ് തൃശൂർ എന്ന മ്യൂസിക് ക്ലബ് സ്ഥാപിച്ചതോടുകൂടി തന്റെ സംഗീത ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ചേക്കേറുകയായിരുന്നു . മ്യൂസിക് ക്ലബ്ബിന്റെ ഗാനമേളക്ക് പാട്ടു പാടാൻ ഭാവഗായകൻ ശ്രീ പി.ജയചന്ദ്രനെ ക്ഷണിക്കുകയും അദ്ദേഹത്തിലൂടെ സംഗീത കുലപതി ശ്രീ ദേവരാജൻ മാസ്റ്ററിനെ പരിചയപ്പെടാൻ
സാധിച്ചതും ജോൺസന്റെ സംഗീത ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറുകയായിരുന്നു

സിനിമ ഗാനത്തിലും, സിനിമയുടെ പശ്ചാത്തല സംഗീതത്തിലും ഒരു പോലെ വ്യക്തിമുദ്ര പതിപ്പിച്ചു , ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ തന്നെ തേടിയെത്തിയ ജോൺസൻ മാസ്റ്റർ , ദേവരാജൻ മാസ്റ്ററിനു ശേഷം ഏറ്റവും കൂടുതൽ പാട്ടുകൾ സംഗീതം ചെയ്ത സംഗീത സംവിധായകനെന്ന റെക്കോർഡിനും ഉടമയാണ്. .

LEAVE A REPLY

Please enter your comment!
Please enter your name here