ഹ​രി​പ്പാ​ട്: ആ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ മൂ​ന്ന് യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി പ​ന്മ​ന സ്വ​ദേ​ശി​ക​ളാ​യ കീ​പ്പ​ള്ളി​ൽ രാ​ജേ​ന്ദ്ര​ൻ​പി​ള്ള​യു​ടെ മ​ക​ൻ ശ്രീ​ജി​ത്ത്(24), പ​ന്മ​ന ത​റ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ലി​യാ​രു​കു​ഞ്ഞി​ന്‍റെ മ​ക​ൻ അ​നീ​ഷ്(26), പ​ന്മ​ന മാ​വേ​ലി പ​രി​യാ​ര​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ക​മ​റു​ദ്ദീ​ന്‍റെ മ​ക​ൻ സ​ജ്ജാ​ദ് (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വീ​യ​പു​രം അ​മ്പ​ല​ക്ക​ട​വി​ൽ ഞാ‍​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ച് പേ​രാ​ണ് ക​ട​വി​ൽ കു​ളി​ക്കാ​നാ​യി എ​ത്തി​യ​ത്. ഇ​തി​ൽ ഒ​രാ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന​തു​ക​ണ്ട് ര​ക്ഷി​ക്കാ​നാ​യി ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മ​റ്റു ര​ണ്ടു പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

LEAVE A REPLY

Please enter your comment!
Please enter your name here