തലശ്ശേരി : ബി ജെ പിയുടെ പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥിയായ സി ഒ ടി നസീറിനെന്ന് കെ സുരേന്ദ്രൻ. ബി ജെ പിയുടെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ തലശ്ശേരിയിൽ ബി ജെ പി വോട്ട് ആർക്കെന്ന ചോദ്യത്തിനുള്ള വ്യക്തതയാണ് ഇതോടെ വ്യക്തമായത്.
ആദ്യം ഘട്ടത്തിൽ സി ഒ ടി നസീറിന്റെ പിന്തുണ തേടിയിരുന്ന ബി ജെ പിയെ നസീർ തള്ളിയിരുന്നു. എന്നാൽ പിന്നീട് സി ഒ ടി നസീർ പിന്തുണ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

ബി ജെ പി വോട്ട് കോൺഗ്രസിന് അനുകൂലമായിരിക്കുമെന്നായിരുന്നു സി പി എം ആരോപണം. സി ഒ ടി നസീറിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തോടെ ബി ജെ പി തല്ക്കാലം രക്ഷപ്പെട്ടിരിക്കയാണ്.
ലോക്‌സഭാ തെരഞ്ഞടുപ്പിൽ വടകരയിൽ സി പി എം വിമതനായി തെരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തിയാണ് സി ഒ ടി നസീർ, തലശ്ശേരി സിറ്റിംഗ് എം എൽ എ എ എൻ ഷംസീറിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്ന സി ഒ ടി നസീർ വധശ്രമത്തെതുടർന്ന് ഏറെ നാളുകളായി ആശുപത്രിയിലായിരുന്നു.
അക്രമ രാഷ്ട്രീയത്തിനും, അഴിമതിക്കുമെതിരെയുള്ള പോരാട്ടമാണ് താൻ നടത്തുന്നതെന്നാണ് സി ഒ ടി നസീർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here