അനശ്വരം മാമ്പിള്ളി


ഡാളസ് :ആസന്നമായിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പു 2021, ലെ രാഷ്ട്രീയസാഹചര്യ വിശകലനം ചർച്ച ചെയ്യുന്നതിനായി ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മ യോഗം ചേരുകയുണ്ടായി.ഗാർലാൻഡ് ബ്രോഡ് വേ ഇന്ത്യ ഗാർഡൻ റെസ്റ്റ്വാറന്റ് ഹാളിൽ

കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിമിതമായ ആളുകളെ മാത്രം പ ങ്കെടുപ്പിച്ചു കൊണ്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുമായിരുന്നു യോഗം ചേരൽ.


അടിസ്ഥാനസൗകര്യ മേഖലയിലും ക്ഷേമ വികസന മേഖലയിലും പിണറായി വിജയൻ സർക്കാരുണ്ടാക്കിയ മുന്നേറ്റത്തിന്റെ അടിത്തറയിൽ സ്ഥായിയായ ഒരു വികസന മാതൃക കേരളം യാഥാർതഥ്യ മാക്കിരിക്കുന്നു.പാവങ്ങൾക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതോടൊപ്പം നാളെത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചെടുത്തതിലും പിണറായി സർക്കാരിന് ഉറപ്പും ഉർജ്ജവും കേരള സമൂഹത്തിൽ സാധ്യമാക്കാൻ കഴിഞ്ഞു. മഹാദുരന്തത്തിന്റെയും മഹാമാരിയുടെയും കാലഘട്ടത്തിൽ ഒരു സർക്കാരും ഭരണാധികാരിയും എന്തായിരിക്കണമെന്നും എങ്ങനെ യായിരിക്കണമെന്നും തെളിയിച്ചു തന്നു.
 

ഒരു ജനപ്രതിനിധി ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ ഏറെക്കുറെ എല്ലാംതന്നെ നടപ്പാക്കിയ ചരിത്രനേട്ടം അഭിമാനകരമായ പ്രോഗ്രസ്സ് റിപ്പോർട്ട്‌ കാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വന്തമാക്കിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കാര്യക്ഷമമായി ഭരണം നടക്കുന്ന സംസ്ഥാനം കേരളമാക്കിയെടുത്തിലും ഭരണ നേതൃത്വത്തിൽ നിന്നും അഴിമതി സമ്പൂർണമായി തുടച്ചു നീക്കിയതിലും സമാധാനപൂർണ്ണ മായ സാമൂഹ്യ ജീവിതം ഉറപ്പാക്കുന്ന, ഇച്ഛാശക്തിയുള്ള സർക്കാർ എന്ന ഖ്യാതിയും തുടർന്നും കാഴ്ചവെയ്ക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ മാത്രമേ കഴിയൂ യെന്നും യോഗത്തിൽ എല്ലാവരും അഭിപ്രായപ്പെട്ടു.വർഗീയ ശക്തികൾക്ക് പങ്കാളിത്തമില്ലാത്ത ഭരണം സാധ്യമാക്കാൻ മലയാളി യുടെയും കേരളത്തിന്റെയും അന്തസ് ലോകത്ത് ഉയർന്നു നിൽക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ തങ്ങളുടെ കുടുംബ അംഗങ്ങളുടെയും,  ബന്ധു മിത്രാധികളുടെയും വോട്ടുകൾ നൽകി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വിജയം ഉറപ്പിക്കുന്നതിനും അവരുടെ നന്മയാർന്ന പ്രവർത്തനങ്ങളിൽ ഭാഗവാക്കാകാൻ ശ്രമിക്കണമെന്നും യോഗം തീരുമാനമെടുത്തു.

140മണ്ഡലങ്ങളിലെയും രാഷ്ട്രീയ സാഹചര്യംചർച്ച ചെയ്യുകയുണ്ടായി. പുതിയ പ്രകടനപത്രികയിലെ 900 വാഗ്ദാനം യോഗത്തിൽ വായിച്ചു . പ്രവാസി പുനരധിവാസം, അഭ്യസ്ത വിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, ലോക കേരളസഭ പ്രവർത്തനങ്ങളെ ശക്തി പ്പെടുത്തുന്നത്. സേവന സംഘങ്ങൾ, വിപണന ശ്റംഖല തുടങ്ങിയ തൊഴിൽ പദ്ധതികളിൽ പ്രവാസികൾക്ക് പ്രത്യേക പരിഗണന തുങ്ങിയ കർമ്മ പരിപാടികൾ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് പ്രവാസികൾക്ക് കൂടുതൽ സ്നേഹവും കടപ്പാടും ഉണ്ടാകാൻ കാരണമാകുമെന്നും,

മധ്യ കേരളത്തിലെ വോട്ടുകളും, കേരള കോൺഗ്രസ്‌ ലയനവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നൂറിലെറേ സീറ്റുകൾ നേടാൻ സാധ്യമാക്കുയെന്ന് യോഗത്തിൽ സംസാരിച്ചവർ വിലയിരുത്തി. പ്രശസ്ത ബ്ലോഗ്ഗറും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ മൻജിത് കൈനിക്കര, സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകയും എഴുത്തുക്കാരിയുമായ അനുപാ സാം, സാംസ്ക്കാരിക പ്രവർത്തകനായ സുമേദ്, മുൻ അദ്ധ്യാപക സംഘടന പ്രവർത്തകൻ തോമസ് ഫെർണാഡസ്,

കേരള കോൺഗ്രസ്‌ ഡാളസ് മേഖല നേതാക്കളായ ബിജൂസ് ജോസഫ്, കുര്യാച്ഛൻ മന്നനാൽ, സാമൂഹ്യ പ്രവർത്തകരായ സജി ചെന്നിത്തല, ധനേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത പരിപാടി യുടെ സ്വാഗതം പ്രസംഗ അനശ്വരം മാമ്പിള്ളിയും, നന്ദി പ്രകാശന കർമ്മം സാംസ്ക്കാരിക പ്രവർത്തകനു കൂടിയായ ദീപക് മഠത്തിലും നിർവഹിച്ചു.

   

LEAVE A REPLY

Please enter your comment!
Please enter your name here