തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ പ്രീ പോൾ സർവേയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേകൾ യുഡിഎഫിനെ തകർക്കാനുള്ള നീക്കമെന്ന് ആരോപിച്ച ചെന്നിത്തല തരംഗം എവിടെയാണെന്ന് മെയ് 2 ന് അറിയാമെന്നും പറഞ്ഞു.

അതേ സമയം യുഡിഎഫിന് ആത്മവിശ്വാസം കൂടിയെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. സംസ്ഥാനത്ത് ഇടത് തരംഗമെന്ന് കടകംപള്ളി സുരേന്ദ്രനും ഇടത് മുന്നണിക്ക് അത്ഭുതകരമായ വിജയം ഉണ്ടാകുമെന്നും ആപത്ത് കാലത്ത് ചേർത്ത് പിടിച്ച സർക്കാരിനൊപ്പം ജനം നിൽക്കുമെന്ന് എം എം മണിയും പറഞ്ഞു. വിവാദങ്ങള്‍ ജനസ്വാധീനത്തെ ബാധിക്കില്ലെന്നായിരുന്നു എ വിജയരാഘവന്റെ പ്രതികരണം. സർവ്വേ ഫലങ്ങൾ കാര്യമാക്കുന്നില്ലെന്ന്
പ്രതികരിച്ച പിജെ ജോസഫ്, യുഡിഎഫ് മികച്ച വിജയം നേടുമെന്നും കേരള കോൺഗ്രസ് പത്തിൽ 10 സീറ്റും നേടുമെന്നും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here