കാസർകോട് ; നേമത്ത് കഴിഞ്ഞതവണ ബി ജെ പി തുറന്ന അക്കൗണ്ട് ഞങ്ങൾ ഇത്തവണ ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ സഹായത്തോടെ നേമത്ത് ഒരു സീറ്റ് ലഭിച്ചത് ഇത്തവണ അത് ആവർത്തിക്കില്ലെന്നും, ബി ജെ പിയുടെ വോട്ട് വിഹിതം ഗണ്യമായി കുറയ്ക്കുമെന്നും പിണറായിവിജയൻ പറഞ്ഞു.

കന്യാസ്ത്രീകൾക്ക് നേരെ നടന്ന ആക്രമത്തെ ന്യായീകരിച്ച റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ രാജ്യത്തിന്റെ മതേതരമൂല്യം തകർക്കുകയാണ്. ആർ എസ് എസ് ഭരിക്കുന്ന രാജ്യത്ത് ആർ എസ് എസ് അജണ്ടനടപ്പാക്കുന്ന മന്ത്രിമാരാണുള്ളതെന്നും പിണറായി ആരോപിച്ചു.  

LEAVE A REPLY

Please enter your comment!
Please enter your name here