സ്വന്തം ലേഖകൻ

പാലക്കാട് : കേരളത്തിൽ അഞ്ച് വർഷം മാറി മാറി  യു ഡി എഫും എൽ ഡി എഫും കൊള്ളനടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. പാലക്കാട് കോട്ടമൈതാനിയിൽ നടന്ന എൻ ഡി എ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
സ്വർണക്കടത്തിലും, സോളാർ അഴിമതിയിലും വിവാദങ്ങളിൽ പെട്ടിരിക്കയാണ്. കേരളത്തിൽ രണ്ട് മുന്നണികളുടെയും പ്രസക്തി നഷ്ടപ്പെട്ടിരിക്കയാണ്.

കേരളത്തിൽ അഞ്ച് ഗുരുതര രോഗം പിടിപെട്ടിരിക്കയാണ്.
അഴിമതി, ജാതീയത, വർഗീയത, സ്വജനപക്ഷപാതം, ക്രിമിനൽ വൽക്കരണം എന്നീ രോഗങ്ങളുടെ കാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. എൽ ഡി എഫും, യു ഡി എഫും വോട്ട് ബാങ്കിന്റെ പേരിൽ അഴിമതി നടത്തുന്നു.
രണ്ട് ലക്ഷ്യങ്ങളാണ് മുന്നണികൾക്കുള്ളത് സ്വന്തം പോക്കറ്റ് വീർപ്പിക്കുക, വോട്ട് ബാങ്ക് രാഷ്ട്രീയം ശക്തമായി നിലനിർത്തുക എന്നീ ലക്ഷ്യങ്ങളാണ് യു ഡി എഫിനും എൽ ഡി എഫിനുമുള്ളത്.
 ബി ജെ പി കേരളത്തെ കുറിച്ച് വിഭാവനം ചെയ്തിരിക്കുന്നത് കേരളത്തിലെ വ്യത്്യസ്ഥ തുറകളിൽ പെട്ട ആളുകൾ ബി ജെ പിയിലേക്ക് ആകൃഷ്ടരാവുന്നു. ഭാരതീയ ജനതാപാർട്ടിയെ ശക്തിപ്പെടുത്താൻ വികസന കാഴ്ചപാട് പങ്കുവച്ചുകൊണ്ടാണ് പാർട്ടിയിൽ ചേരുന്നത്.
പുതിയ വോട്ടമാർക്ക് ഏറെ ആവേശമാണ് ഇ ശ്രീധരന്റെ ജീവിതം.
വിദ്യാസമ്പന്നരായ ആളുകൾ രാഷ്ട്രീയത്തിലേക്ക് കടന്നു വരണം. മെട്രോമാന്റെ വരവ് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ഇന്ത്യയെ ആധുനിക വൽക്കരിക്കുന്നതിൽ, നിരവധി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിലൊക്കെ നിർണായകമായ പങ്കുവഹിച്ചിട്ടുള്ള അതുല്യ പ്രതീഭയാണ് ശ്രീധരൻ.  
ആദരിക്കുകയും ആരാധിക്കുകയും ചെയ്യപ്പെടുന്ന വ്യക്തിയാണ് ഇ ശ്രീധരൻ. അദ്ദേഹത്തിന് അധികാരമായിരുന്നു ലക്ഷ്യമെങ്കിൽ, 20 വർഷങ്ങൾക്ക് മുൻപ്  ലഭിക്കുമായിരുന്നു ശ്രീധരന്. ബി ജെ പി  സ്ഥാനാർത്ഥിയാവാൻ വരുമ്പോൾ എതിരായി അക്രമമുണ്ടാവും, അവഹേളനമുണ്ടാവും എന്നൊക്കെ അറിഞ്ഞുകൊണ്ടാണ് ശ്രീധരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായിത്.
ബി ജെ പി വികസന ത്തിനായി നിലകൊള്ളുന്ന പാർട്ടി. എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുള്ള വികസനമാണ് ലക്ഷ്യം.

കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ഇരുമുന്നികളും തടസം നിൽക്കുന്നു. ഫാസ്റ്റ്-
 എഫ് -എന്നു പറഞ്ഞാൽ ഫിഷറീസ് ആന്റ് ഫെർട്ടിലൈസർ, അടുത്ത അക്ഷരം എ,  എ-എന്നുപറഞ്ഞാൽ അഗ്രികൾച്ചറും ആയുർവേദവും, എസ്-നൈപുണ്യവികനവും നീതിയും. ടി-എന്നാൽ ടൂറിസവും ടെക്‌നോളജിയും.  ഇതാണ് കേന്ദ്രസർക്കാറിന്റെ വികസനത്തിന്റെ അടിസ്ഥാനം. 2019 ൽ എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പുണ്ടാക്കുകയായിരുന്നു ആദ്യം ചെയ്ത്. മത്സ്യ തൊഴിലാളികൾക്ക് പൊള്ളയായ വാഗ്ദാനങ്ങളല്ല ആവശ്യം നടപടിയാണ്. മത്സ്യ ബന്ധന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പാലക്കാട് കാർഷിക മേഖലയാണ്. ഈ മേഖലയിൽ നിന്നുള്ള പഴത്തിന്റെയും പച്ചക്കറിയുടെയും പെരുമ നാടെങ്ങും അറിയാവുന്നതാണ്. കാർഷിക വിലകളുടെ താങ്ങുവില ആദ്യമായി വർധിപ്പിച്ചത് ബിജെപി സർക്കാരാണ്. 15 കോടി കർഷകർക്ക് പി എം കർഷക നിധിയിൽ നിന്നും വായ്പ ലഭിക്കുന്നുണ്ട്. സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കിസാൻ റെയിൽ പദ്ധതി വലിയ വിജയമാണ് കർഷകർക്കുണ്ടായിരിക്കുന്നത്. കാർഷിക രംഗത്ത് ഒട്ടേറെ ക്ഷേമ പ്രവർത്തനം നടത്തുന്നു.
ആയുർവ്വേദത്തെ സംരക്ഷിക്കുന്നതിനും ലോകത്താകമാനം ആയുർവേദത്തെ എത്തിക്കുന്നതിനും സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നു.

കേരളം കഴിവുള്ള ധാരാളം ചെറുപ്പക്കാരാൽ അനുഗ്രഹീതമായ നാടാണ്. കേന്ദ്രസർക്കാർ നൈപുണ്യവികസന പദ്ധതിക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. കൂടുതൽ ഐ ഐ ടിയും , ഐ ടികളും സ്ഥാപിച്ചിരിക്കുന്നു. വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസം മലയാളമുൾപ്പെടെയുള്ള ഭാഷയിൽ കൂടി ഉൾപ്പെടുത്താൻ ശ്രമിച്ചിരിക്കുകയാണ്. എന്നാൽ അതിന്റെ ഗുണം കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല.
സാമ്പത്തികമായി, സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ഉന്നതജാതിയിൽ പെട്ടവരുടെ കൂടി വികസനം കൂടിയാണ് എൻ ഡി എയുടെ ലക്ഷ്യം.
കേരളവും വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
എന്നാൽ യു ഡി എഫും, എൽ ഡി എഫും കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ഒന്നും ചെയ്തില്ല. റോഡ് വികസനത്തിൽ കേരളം വളരെ പിന്നോക്കമാണ്. കേരളവും വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
റോഡ് വികസനത്തിൽ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിനോദ സഞ്ചാര വികസനത്തിന് ആക്കം കൂട്ടും. ആഗോള തലത്തിൽ ടൂറിസം വികസനത്തിൽ വലിയ വളർച്ചയാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. കേരളത്തിലെ ടൂറിസം വികസനത്തിന് സാേങ്കതികവിദ്യ വർദ്ധിപ്പിക്കണം. ഇതിനുള്ള പദ്ധതികളാണ് ബി ജെ പി വിഭാവനം ചെയ്യുന്നത്.

സുപ്രധാനമായ കാര്യം, കേരളത്തിലെ സംസ്‌കാരത്തിനെതിരായി എൽ ഡി ഫും, യു ഡി എഫും നടത്തുന്ന നേരിട്ടുള്ള അക്രമത്തെകുറിച്ചാണ് ആശങ്ക, നാടിന്റെ സംസ്‌കാരത്തെയും അനുഷ്ഠാനങ്ങളെയും പാരമ്പര്യത്തെയും അവഹേളിക്കുന്നു. വിശ്വാസികൾക്കെതിരായി നടത്തിയ ലാത്തി ചാർജിന് വിധേയമാക്കിയപ്പോൾ യു ഡി എഫ് മൗനം പാലിച്ചു. അവിടെ ബി ജെ പിക്ക് മാത്രമാണ് പ്രതികരിക്കാനായത്, അതിൽ ഞാൻ അഭിമാനിക്കുന്നു. തോക്കും ലാത്തിയും ഉപയോഗിച്ച് നിങ്ങൾക്ക് വിശ്വാസികളെ തകർക്കാനാവില്ല. വിശ്വാസ സംരക്ഷണത്തിനിറങ്ങിയ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തു. അദ്ദേഹം നാടിന്റെ ആചാരത്തെ കുറിച്ച് സംസാരിച്ചതാണ് സുരേന്ദ്രൻ ചെയ്ത തെറ്റ്.

കേരളത്തിൽ നടക്കുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം. രാഷ്ട്രീയ നേതാക്കളുടെ തിരാളികളെ കൊലപ്പെടുത്തുന്നത് ഇനിയും അനുവധിക്കരുത്. ഇവിടെ രാഷ്ട്രീയ എതിരാളികൾ കൊലചെയ്യപ്പെടുന്നു. ജനാധിപത്യത്തിൽ രാഷ്ട്രീയ അഭിപ്രായങ്ങൾ പറയും, അക്രമം ജനാധിപത്യ രീതിയല്ല. ബി ജെ പി സർക്കാർ ഉണ്ടായാൽ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു.
കേരളത്തിലെ ഏക തെരഞ്ഞെടുപ്പ് റാലിയായിരുന്നു പാലക്കാട് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here