വാഗമണ്‍: അമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ 19 വയസുകാരന്‍ അറസ്‌റ്റില്‍. വാഗമണ്ണിലാണ്‌ നാടിനെ നടുക്കുന്ന കൊലപാതകം നടന്നത്‌. കോട്ടമല മൂന്നാം ഡിവിഷന്‍ ലയത്തില്‍ താമസിക്കുന്ന രാമറുടെ ഭാര്യ വിജയകുമാരി(43)യാണ്‌ കൊല്ലപ്പെട്ടത്‌.
സംഭവത്തില്‍ ഇവരുടെ മകന്‍ ശരത്‌ കുമാറി(19)നെ വാഗമണ്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ക്രൂരമായ കൊലപാതകം. കുടുംബവഴക്കിനെത്തുടര്‍ന്ന്‌ വിജയകുമാരിയെ ഇയാള്‍ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വിജയകുമാരിയുടെ മരണത്തില്‍ സംശയം തോന്നി വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ്‌ മകനാണ്‌ കൊലയാളിയെന്ന്‌ കണ്ടെത്തിയത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
ഇടുക്കി ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശാനുസരണം വാഗമണ്‍ എസ്‌.ഐ. ആര്‍. ജയസനില്‍, എസ്‌.ഐ: സദകത്തുള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here