കോഴിക്കോട് : അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ വീതം നല്‍കുന്ന ന്യായ് പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തില്‍ പാവപ്പെട്ടവര്‍ ഉണ്ടാകില്ലായെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ ക്ഷേമത്തിന് യു.ഡി.എഫ് ഭരണത്തിലെത്തണമെന്നും, അത് സമ്പദ്വ്യവസ്ഥയെ മാറ്റി മറിക്കുമെന്നും കോഴിക്കോട് കൂടരഞ്ഞിയിലെ പ്രചാരണ പരിപാടികളില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന പ്രദേശങ്ങള്‍ പരിസ്ഥിതിലോല മേഖലകളാക്കാനുള്ള ബഫര്‍ സോണ്‍് നിര്‍ദ്ദേശം കേന്ദ്രത്തിന് നല്‍കിയത് കേരളാ സര്‍ക്കാരാണെന്നും രാഹുല്‍ ആരോപിച്ചു. അതിനാല്‍ കര്‍ഷകരുടെ ക്ഷേമത്തിന് കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ഒന്നര കിലോമീറ്റര്‍ വായുപരാധിയെ ബഫര്‍ സോണാക്കാനുള്ള വിജ്ഞാപനമാണ് ബത്തേരി നിയമസഭാ മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. ഈ വിഷയങ്ങളില്‍ സംസ്ഥാന സര്ഡക്കാരിനെതിരെ യുഡ്എഫ് എന്‍ഡിഎ മുന്നണികള്‍ രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here